Image

പ്രണയത്തിന്റെ മഴവില്‍ ഒടിയുന്നു (രണ്ട്‌ ഗാനങ്ങള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 20 February, 2012
പ്രണയത്തിന്റെ മഴവില്‍ ഒടിയുന്നു (രണ്ട്‌ ഗാനങ്ങള്‍: സുധീര്‍ പണിക്കവീട്ടില്‍)
പ്രണയ മണികള്‍ മുഴങ്ങിടുമെന്റെ
മനസ്സിലെ അമ്പല നടയില്‍
അഷ്‌ട പദികള്‍ ചെവിയോര്‍ത്ത്‌ നില്‍ക്കെ നിന്‍
ഭക്‌തിയില്‍ കലരുന്നു ശ്രുംഗാരം.... (പ്രണയ...)

വ്രീളാ വിവശയായ്‌ നഖം കടിച്ചും
പിന്നെ കാല്‍ വിരല്‍ കൊണ്ട്‌ കളം വരച്ചും
മനസ്സിന്റെ പിടപ്പില്‍ കടക്കണ്ണിടഞ്ഞും
രാധയെപോലെ നീ അനുരാഗ സുന്ദരി... (പ്രണയ..)

നട അടച്ചിട്ടും നീ കണ്ണുംനട്ടങ്ങനെ
കൈകൂപ്പി നില്‍ക്കുന്നതേതോര്‍മ്മയില്‍്‌
പറയാനെന്താണ്‌, പറയാന്‍ മടിയുണ്ടോ?
ആ മന്ത്ര ധ്വനിക്കായ്‌ ഞാന്‍ കാതോര്‍ത്ത്‌ നില്‍പ്പൂ (പ്രണയ..)

(രണ്ട്‌ )

മന്ദഹാസ മലര്‍ ചില്ലകളില്‍
പറന്ന്‌ വന്നെത്തിയ പൈങ്കിളിയെ
കൊക്കിലെന്തെ കൊത്തിയെടുത്തത്‌
തേന്‍ തുള്ളികളോ, ചുംബനമോ?

ചുംബനമല്ല, തേന്‍ കണമല്ല
കരളിലെ മോഹ കനിയാണേ
പണ്ടീ തോട്ടത്തില്‍ ആദവ്വും, ഹവ്വയും
തിന്നാന്‍ കൊതിച്ച കനിയാണേ....

അരുതെന്നാരും പറഞ്ഞില്ലല്ലോ
നമ്മള്‍ക്കാ കനി തിന്നാലോ
ആദവും, ഹവ്വയും തിന്നല്ലോ കനി
വേഗം സ്വര്‍ഗ്ഗം പൂണ്ടല്ലോ?

കനിതിന്നാല്‍ കിട്ടും സ്വര്‍ഗ്ഗം
കനി തിന്നിക്ലേല്‍ മറ്റൊരു സ്വര്‍ഗ്ഗം
ഏത്‌ സ്വര്‍ഗ്ഗം വേണം നിനക്ക്‌
ഏത്‌ സ്വര്‍ഗ്ഗം വേണം എനിക്ക്‌

തമ്മില്‍ കൊക്കും ചിറകുമുരുമ്മാം
തമ്മില്‍ തമ്മില്‍ അടുത്തിരിക്കാം
ഏത്‌ സ്വര്‍ഗ്ഗം വേണം നിനക്ക്‌
ഏത്‌ സ്വര്‍ഗ്ഗം വേണം എനിക്ക്‌.
പ്രണയത്തിന്റെ മഴവില്‍ ഒടിയുന്നു (രണ്ട്‌ ഗാനങ്ങള്‍: സുധീര്‍ പണിക്കവീട്ടില്‍)
പ്രണയത്തിന്റെ മഴവില്‍ ഒടിയുന്നു (രണ്ട്‌ ഗാനങ്ങള്‍: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക