ഉഴവൂര്‍: മെട്രീസ് ഫിലിപ്പിന്റെ ലേഖന സമാഹാരം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ പ്രകാശനം ചെയ്തു. സിംഗപ്പൂര്‍ പ്രവാസി പബ്ലിക്കേഷന്‍സിന്റേയും ഉഴവൂര്‍ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഉഴവൂര്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഗ്രന്ഥലോകം മാസികയുടെ പത്രാധിപ സമിതിയംഗം ലതിക സുബാഷാണ് പ്രകാശനം നിര്‍വഹിച്ചത്.
സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് പി.എല്‍. ഏബ്രഹാം അധ്യക്ഷത വഹിച്ചു. സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ നേതാക്കന്മാര് യോഗത്തില്‍ സംസാരിച്ചു.