തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന്
അമൂല്യസ്വത്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇ, എഫ് എന്നീ നിലവറകളിലെ
സ്വത്തുക്കളാണ് ഇന്ന് കണക്കെടുക്കുക.
കോടതി സീല്‍ ചെയ്തതിനാല്‍ നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വിരുദ്ധമായി
സി. നിലവറ തുറക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. അനുമതി ലഭിക്കാനായി
മൂല്യനിര്‍ണയസമിതി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കും.
റിസര്‍വ് ബാങ്ക് ഉദ്യോസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന. കണക്കുകള്‍
തെറ്റാതിരിക്കാന്‍ നൂറ് സാധനങ്ങള്‍ വീതം ബാച്ചായാണ് പരിശോധനക്കായി
പുറത്തെടുക്കുക.