Image

തമിഴ്‌നാട്ടില്‍ കോട്ടയം സ്വദേശി വിദ്യാര്‍ത്ഥിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കി

Published on 20 February, 2012
തമിഴ്‌നാട്ടില്‍ കോട്ടയം സ്വദേശി വിദ്യാര്‍ത്ഥിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കി
ചെന്നൈ: തമിഴ്‌നാട്ടിലെ ശരവണംപട്ടിയില്‍ കോട്ടയം സ്വദേശി വിദ്യാര്‍ത്ഥിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കി.
ഡോ: എസ്‌ എന്‍ എസ്‌ രാജലക്ഷ്‌മി കോളജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിയായ ബിബിന്‍ ജോസഫിനാണ്‌ മര്‍ദനമേറ്റത്‌. പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കമാണ്‌ മര്‍ദനത്തില്‍ കലാശിച്ചതെന്ന്‌ ശരവണംപട്ടി പൊലീസ്‌ പറഞ്ഞു. ബിബിന്‍ ജേസഫിനോട്‌ ഈ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഇടക്കിടെ പണം വായ്‌പയായി ചോദിക്കുമായിരുന്നത്രെ. ബിബിനിന്റെ ബൈക്കും ഇവര്‍ ഇടക്കിടെ ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ബൈക്ക്‌ ചോദിച്ചപ്പോള്‍ കൊടുക്കാന്‍ ബിബിന്‍ തയ്യാറായില്ല. തുടര്‍ന്ന്‌ ഇയാളെ മര്‍ദിക്കുകയായിരുന്നു എന്നാണ്‌ അറിയുന്നത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ പെരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. അറസ്റ്റ്‌ ചെയ്‌തവരില്‍ രണ്ട്‌ പേര്‍ ഇതേ കോളജിലെ വിദ്യാര്‍ഥിയാണ്‌. ബിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക