Image

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക്‌ റോമില്‍ സ്വീകരണം

ഷിബു കിഴക്കേക്കുറ്റ്‌ Published on 21 February, 2012
കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക്‌ റോമില്‍ സ്വീകരണം
റോമിലെ ഇന്ത്യയില്‍ നിന്നുള്ള വൈദീക, സന്യസ്‌ത, വൈദീക വിദ്യാര്‍ത്ഥി സംഘടനയുടെ (ഐപിഎസ്‌ബിയു) ആഭിമുഖ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സെന്റ്‌ പോള്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ തിങ്കളാഴ്‌ച മുന്നുമണിക്ക്‌ സ്വീകരണം നല്‍കി.

തദവസരത്തില്‍ ഇന്ത്യക്കാരായ കര്‍ദ്ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ, കര്‍ദ്ദിനാള്‍ ഐവാന്‍ ഡയസ്‌, ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ദേവാബ്രാത്ത സാഹ, ആര്‍ച്ച്‌ ബിഷപ്പ്‌ പീറ്റര്‍ പ്രഭു, ആര്‍ച്ച്‌ ബിഷപ്പ്‌ ജോസഫ്‌ കളത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

റോമിലുള്ള ഭാരതീയരായ 1500-ല്‍പ്പരം വൈദീകരുടേയും സന്യസ്‌തരുടേയും, വൈദീക വിദ്യാര്‍ത്ഥികളുടേയും പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡയറക്‌ടറിയുടെ പ്രകാശന കര്‍മ്മം കര്‍ദ്ദിനാള്‍ ഐവാന്‍ ഡയസ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ തോമസ്‌ മേനാംപറമ്പിലിന്‌ ആദ്യ കോപ്പി നല്‍കി നിര്‍വഹിച്ചു.

സംഘടനാ പ്രസിഡന്റ്‌ ബിജ്‌നോര്‍ രൂപതാ വൈദീകനായ ഫാ. മാത്യു ജോണ്‍ പുത്തന്‍പറമ്പില്‍ സ്വാഗതവും സെക്രട്ടറി സി. സുപ്രിയ എസ്‌.എന്‍.ഡി നന്ദിയും അര്‍പ്പിച്ചു. സംഘടാംഗങ്ങളുടെ വൈവിധ്യമാര്‍ന്ന ഭാരതീയ കലാപരിപാടികള്‍ സമ്മേളനത്തെ മോടിപിടിപ്പിച്ചു.
കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക്‌ റോമില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക