ഫിലാഡല്‍ഫിയ ക്നാനായ കാത്തലിക് അസോസിയേഷന്
പ്രസിഡന്റായി ക്ലമന്റ് പതിയില്‍, വൈസ് പ്രസിഡന്റായി ആനിയമ്മ തോമസ്
പാലപ്പറമ്പില്‍, സെക്രട്ടറിയായി ജോസഫ് മാണി (സണ്ണി) പാറയ്ക്കല്‍, ജോയിന്റ്
സെക്രട്ടറി ആയി ജിജോ നടുപ്പറമ്പില്‍ ട്രഷറര്‍ ആയി മാത്യു കിഴക്കേടശ്ശേരി
എന്നിവര്‍ സ്ഥാനമേറ്റു.
കെ സി.സി എന്‍ എ നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ആയി മാത്യു സണ്ണി
പാറക്കലും, വുമണ്‍സ് ഫോറം പ്രസിഡന്റായി അപര്‍ണ സൈമണ്‍ മാന്തുരുത്തിലും, കെ
സീ വൈ എല്‍ പ്രസിഡന്റ് ആയി ടിനു ചാരാത്തും കമ്മറ്റി മെമ്പേഴ്സ് ആയി സാജന്
കണ്ണാലയില്‍ സ്റ്റീഫന്‍ പച്ചിക്കര, ബീന തത്തന്കിണറ്റുകര സില്‍വി രാജു
പാറക്കല്‍, സിജു ഏലക്കാട്ട്, തങ്കച്ചന് ഇല്ലിക്കല്‍, എന്നിവരും,
ഓഡിറ്ററായി ജോണ്സണ് ചാരാത്തും സ്ഥാനമേറ്റു.
ആരുടെയെങ്കിലും സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്പില് പണയപ്പെട്ടു
പോകാതെ, സമുദായത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടുവാന്‍
ക്ലെമെന്റ് പതിയിലും കമ്മറ്റി അംഗങ്ങളും പ്രതിജ്ഞാ ബദ്ധരായി നിലകൊള്ളും.
കൂടാതെ സഭയും സമുദായവും പരസ്പ്പരം അറിഞ്ഞും അംഗീകരിച്ചും നിലപാടുകള്‍
കൈക്കൊള്ളുന്നതിലൂടെ കൂടുതല്‍ സാമുദായിക വളര്‍ച്ച കൈവരിക്കുവാന്‍ ആകും എന്ന
കാര്യത്തില്‍ ക്ലെമെന്റ് നയിക്കുന്ന ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്
കമ്മറ്റി അംഗങ്ങള്‍ക്ക് രണ്ടു പക്ഷമില്ല.
കെ സി.സി എന്‍ എ യുടെ സാരഥികളാരായിരിക്കണം എന്ന വിധിയെഴുത്തിനായി
മാര്‍ച്ച് 4ന് Assumption Church, 10197 North East Ave., Philadelphia
19117 ല്‍ വെച്ച് നടക്കുവരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍
പൂര്‍ത്തിയായി വരുമ്പോള്‍ വേണ്ടതെല്ലാം ചെയ്യുവാനും, വേണ്ടത് പോലെ
എല്ലാവരെയും സ്വീകരിക്കുവാനും ഉള്ള ഒരുക്കത്തിലും ഉത്സാഹത്തിലുമാണ്
പ്രസിഡന്റ് ക്ലമന്റ് പതിയിലും മറ്റ് കമ്മറ്റിയങ്ങളും
സ്ഥാനാര്‍ഥികള്‍ക്കും സമ്മതിദായകര്‍ക്കും സമുദായ സ്നേഹികള്‍ക്കുമായി
മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ പ്രത്യേക നിരക്കില്‍ തൊട്ടടുത്തുള്ള
Holiday Inn Express, Bensalem, PA 19020 ല്‍ താമസ സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിട്ടുള്ള
ലിങ്കില്‍ ക്ലിക്ക് ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട
Phone number 2152455222
KCCNA ELECTION വിജയമാക്കിത്തീര്‍ക്കുവാന്‍, അതില്‍ പങ്ക് കൊള്ളുവാന്‍
അതിന് സാക്ഷ്യം വഹിക്കുവാന്‍ നിങ്ങളെ ഓരോരുത്തരേയും മാര്‍ച്ച് മൂന്നിന്
വെള്ളിയാഴ്ച്ച തന്നെ ഫിലാഡല്‍ഫിയയില്‍ പ്രതീക്ഷിക്കുന്നു.