Image

ഗര്‍ഭഛിദ്ര കൗണ്‍സിലിങ്ങിനുള്ള വിദേശസഹായഫണ്ടിന് നിരോധനം

പി.പി.ചെറിയാന്‍ Published on 23 January, 2017
ഗര്‍ഭഛിദ്ര കൗണ്‍സിലിങ്ങിനുള്ള വിദേശസഹായഫണ്ടിന് നിരോധനം
വാഷിംഗ്ടണ്‍: ഫാമിലി പ്ലാനിംഗിന്റെ ഭാഗമായി ഗര്‍ഭചിദ്ര കൗണ്‍സിലിംഗിനു വേണ്ടി USAID നല്‍കിയിരുന്ന വിദേശ സഹായധനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പുവെച്ചു.

പ്രസിഡന്റ് ട്രമ്പും, വൈസ് പ്രസിഡന്റ് മൈക്കും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഗര്‍ഭഛിദ്രത്തിനെതിരായി ശക്തമായി നിലകൊള്ളുകയും, ജയിച്ചാല്‍ ഉടനടി തീരുമാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന വാഗ്ദാനമാണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്.

നികുതി ദായകരുടെ പണം അനധികൃത ഗര്‍ഭഛിദ്രത്തിന് ഉപയോഗിക്കുവാന്‍ അനുവദിക്കുകയില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. വികസ്വര രാഷ്ട്രങ്ങളില്‍ ഇത്തരം പ്രവണതകള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ട്രമ്പ് അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ട്രമ്പിനെതിരെ സ്ത്രീകള്‍ നടത്തുന്ന പ്രക്ഷോഭണത്തിന്റെ പ്രധാന കാരണം ഗര്‍ഭഛിദ്രത്തിന് പുതിയ ഭരണകൂടം തികച്ചും എതിരാണെന്നുള്ളതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക