Image

രംഭ പീഡിപ്പിക്കുന്നുവെന്ന് സഹോദരന്റെ ഭാര്യ

Published on 24 January, 2017
രംഭ പീഡിപ്പിക്കുന്നുവെന്ന് സഹോദരന്റെ ഭാര്യ
നടി രംഭയ്‌ക്കെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി സഹോദരന്റെ ഭാര്യ രംഗത്ത്. നടിയുടെ സഹോദരന്‍ വാസുവിന്റെ ഭാര്യ പല്ലവിയാണ് രംഭയും കുടുംബവും തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന ആരോപണവുമായി എത്തിയത്. 

പല്ലവിയുടെ പരാതിയില്‍ കോടതി രംഭയ്‌ക്കെതിരെ സമന്‍സയച്ചു. നടി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ഹൈദരാബാദ് ബഞ്ചാര ഹില്‍സ് പൊലീസ് കേസെടുത്തിട്ടുണ്ട്. കാനഡയിലായിരുന്ന രംഭ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് നാട്ടിലെത്തിയ നടിക്ക് പൊലീസ് നേരിട്ടെത്തി സമന്‍സ് കൈമാറുകയായിരുന്നു. രംഭയുടെ വിവാഹ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. മക്കളുടെ നിയമപരമായ സംരക്ഷണാവകാശം ആവശ്യപ്പെട്ട് രംഭ കുടുംബകോടതിയെ സമീപിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക