Image

ദിലീപ്‌ പ്രസിഡന്റയി പുതിയ സംഘടന; ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ലിമിറ്റഡ്‌ ഓര്‍ഗനൈസേഷന്‍

Published on 24 January, 2017
ദിലീപ്‌ പ്രസിഡന്റയി  പുതിയ സംഘടന; ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ലിമിറ്റഡ്‌ ഓര്‍ഗനൈസേഷന്‍

കൊച്ചി:
 നടന്‍ ദീലീപിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഉള്‍പ്പെടുന്ന പുതിയ സംഘടന രൂപീകരിച്ചു. 'ഫിലിം എക്‌സിബിറ്റേഴ്‌സ്‌ യുണൈറ്റഡ്‌ ഓര്‍ഗനൈസേഷന്‍ ഓഫ്‌ കേരള' (ളലൗീസ) എന്നായിരിക്കും സംഘടനയുടെ പേര്‌. 

ദിലീപാണ്‌ സംഘടനയുടെ പ്രസിഡന്റ്‌. ആന്റണി പെരുമ്പാവൂര്‍ വൈസ്‌ പ്രസിഡന്റും ബോബി ജനറല്‍ സെക്രട്ടറിയുമായിരിക്കും. നൂറിലേറെ തിയറ്റര്‍ ഉടമകളുടെ പിന്തുണപുതിയ സംഘടനക്കുണ്ട്‌.

തിയറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനി കേരളത്തിലുണ്ടാവില്ലെന്നും സിനിമയ്‌ക്കു വേണ്ടിയുള്ള നല്ല കൂട്ടായ്‌മയാകും പുതിയ സംഘടനയെന്നും ദിലീപ്‌ പറഞ്ഞു.

 സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ അംഗീകാരവും ആശീര്‍വാദവും പുതിയ സംഘടനയ്‌ക്കുണ്ടെന്ന്‌ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിലീപ്‌ അറിയിച്ചു.

ഒരേസമയം നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഉള്‍പ്പെടുന്ന സംഘടനയാണ്‌ നിലവില്‍ വന്നിരിക്കുന്നത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക