Image

ചിക്കാഗോ സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ഇടവക സ്ഥാപനം

മോഹന്‍ പി. വര്‍ഗീസ്‌ Published on 21 February, 2012
ചിക്കാഗോ സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ഇടവക സ്ഥാപനം
ചിക്കാഗോ: ചിക്കാഗോയിലെ മലങ്കര കത്തോലിക്കാ മിഷനെ അമേരിക്കയിലെ മലങ്കര കത്തോലിക്കാ എക്‌സാര്‍ക്കേറ്റിലെ ഇടവകയായി ഫെബ്രുവരി 19-ന്‌ അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി സ്ഥാപിച്ചു. എവസ്റ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ അഭി. പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ എക്‌സാര്‍ക്കേറ്റിനെപ്പറ്റിയും സംവിധാനങ്ങളെക്കുറിച്ചും അഭി. പിതാവ്‌ പ്രഭാഷണം നടത്തി.

തുടര്‍ന്ന്‌ ഇടവക സെക്രട്ടറി ബഞ്ചമിന്‍ തോമസ്‌ ചിക്കാഗോ മിഷന്റെ 29 വര്‍ഷത്തെ ചരിത്രം അവതരിപ്പിച്ചു. അതെത്തുടര്‍ന്ന്‌ യൗസോബിയോസ്‌ തിരുമേനി ഇടവക സ്ഥാപന ഡിക്രി വായിക്കുകയും ഇടവക വികാരി ബഹു. മാത്യു പെരുമ്പള്ളിക്കുന്നേല്‍, സെക്രട്ടറി ബെഞ്ചമിന്‍ തോമസ്‌, ട്രഷറര്‍ രഞ്‌ജന്‍ ഏബ്രഹാം. അച്ചാമ്മ ജോണ്‍ മത്തായി എന്നിവര്‍ ചേര്‍ന്ന്‌ പ്രസ്‌തുത ഡിക്രി അഭിവന്ദ്യ പിതാവില്‍ നിന്ന്‌ ഏറ്റുവാങ്ങുകയും ചെയ്‌തു.

1983-ല്‍ അഭി. ബനഡിക്‌ട്‌ മാര്‍ ഗ്രിഗോറിയോസ്‌ പിതാവ്‌ സ്ഥാപിച്ച മിഷന്‍ ആണ്‌ ചിക്കാഗോ മിഷന്‍. 29 വര്‍ഷത്തെ ശുശ്രൂഷാ പാരമ്പര്യമുള്ള മിഷന്റെ വളര്‍ച്ചയുടെ ചരിത്രത്തില്‍ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്‌.

ഈ കൂട്ടായ്‌മയുടെ ഉയര്‍ച്ചയ്‌ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാ ആത്മായരേയും, ശുശ്രൂഷകള്‍ നല്‍കിയ ബഹു. വൈദീകരേയും പിതാവ്‌ പ്രത്യേകം അനുസ്‌മരിച്ചു.
ചിക്കാഗോ സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ഇടവക സ്ഥാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക