Image

പുതിയ ഇന്ത്യന്‍ സേവന നികുതി പ്രവാസികള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും

ജോര്‍ജ് ജോണ്‍ Published on 30 January, 2017
പുതിയ ഇന്ത്യന്‍ സേവന നികുതി പ്രവാസികള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും
ഫ്രാങ്ക്ഫര്‍ട്ട്- ദില്ലി: ഫെബ്രുവരി ഒന്നിന് ഇന്ത്യന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ സേവന നികുതി വര്‍ധിപ്പിക്കുമെന്ന് സൂചന നല്‍കി. ഈ സേവന നികുതി വര്‍ധിപ്പിക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തിന്റേയും സിനിമയ്ക്ക് പോകുന്നതിന്റേയും വിമാന യാത്രയുടേയും ചെലവ് വര്‍ധിപ്പിക്കും.

രണ്ട് സെസുകള്‍ ഉള്‍പ്പെടെ നിലവില്‍ 15 ശതമാനമാണ് സേവന നികുതിയിനത്തില്‍ ഈടാക്കുന്നത്. ഇതിനൊപ്പം 0.5 മുതല്‍ 1 ശതമാനം വരെയാണ് വര്‍ധവ് ഉണ്ടാവുക എന്നാണ് സര്‍ക്കാര്‍ വ്യുത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യയില്‍ ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നത് മുന്നില്‍ക്കണ്ടാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം. സേവനനികുതിയിനത്തില്‍ 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ 2.31 ലക്ഷം കോടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഉപയോക്താക്കളില്‍ നിന്ന് ഈടാക്കി സേവന ദാതാക്കള്‍ സര്‍ക്കാരിലേയ്ക്ക് കൈമാറുന്ന തുകയാണ് സേവന നികുതി. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് സേവന നികുതി ബാധകമല്ല. പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള വിമാന യാത്രകള്‍ വിമാന കമ്പനിയാണ് സേവന ദാതാവ്.  ഈ സേവനത്തിന് വിമാന കമ്പനികള്‍ സേവന നികുതി പിരിച്ച് കേന്ദ്രസര്‍ക്കാരിന് നല്‍കണം. ഇത് ലേകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും.

പുതിയ ഇന്ത്യന്‍ സേവന നികുതി പ്രവാസികള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക