Image

ഇമ്മിഗ്രേഷന്‍ & ഇല്ലീഗല്‍ഇമ്മിഗ്രേഷന്‍ (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 31 January, 2017
ഇമ്മിഗ്രേഷന്‍ & ഇല്ലീഗല്‍ഇമ്മിഗ്രേഷന്‍ (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
ഈ ദിവസങ്ങളില്‍ നാം കാണുന്ന ഒരുകാഴ്ചയാണ് അമേരിക്കയില്‍ എല്ലാ പ്രധാന വിമാനത്താവളങ്ങളുടെ മുന്‍പില്‍ ജനത മുദ്രാവാക്യങ്ങള്‍ മുഴക്കികൊണ്ടു നില്‍ക്കുന്നത്. ഇവരുടെ പരാതി ഡൊണാള്‍ഡ് ട്രമ്പ് മുസ്ലിം ജനതയെ അമേരിക്കയില്‍ പ്രവേശിക്കുവാന്‍ അനുവദിക്കുന്നില്ല എന്നതാണ് . അമേരിക്കയില്‍ ഒരു ന്യൂനപക്ഷ ജനത മാത്രമല്ല മറ്റു ലോക നേതാക്കളുടേയും ഒരു ചര്‍ച്ചാ വിഷയം ആയി മാറിയിരിക്കുന്നു ആമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥികുടിയേറ്റം.

ഇതിന്‍റ്റെ നിജാവസ്ഥ എന്തെന്നു ഒന്നു പരിശോധിക്കാം. പ്രസിഡന്‍റ്റ് ഡൊണാള്‍ഡ് ട്രമ്പ് പുറപ്പെടുവിച്ച ഭരണനിര്‍വണ ഉത്തരവ് ഇതാണ് 'Protecting the Nation From Foreign Terrorist Entry Into the United States", ഈ ഉത്തരവ് ഒരപ്രദീക്ഷിതമായ നടപടിയായി ഞാന്‍ കാണുന്നില്ല. തിരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ ട്രമ്പ്, മുടങ്ങാതെ പറഞ്ഞുകൊണ്ടിരുന്ന ഒരു വിഷയം ആയിരുന്നു ഭീകരവാദികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളുടെ, അമേരിക്കയിലേക്കുള്ള പ്രയാണത്തിന് താല്‍ക്കാലയിക മാറ്റങ്ങള്‍ വരുത്തുമെന്ന്.

ഇതെല്ലാം കേട്ട ഒരു ജനതയാണ് ഡൊണാള്‍ഡ് ട്രമ്പിനെ പ്രെസിഡന്‍റ്റ് സ്ഥാനത്തെത്തിച്ചത്. വാഗ്ദാനം ചെയ്ത കാര്യീ നടപ്പാക്കുന്നു എന്നല്ലാതെ ഇതില്‍ ഞാനൊരു മഹാതെറ്റു കാണുന്നില്ല. മുകളില്‍ പറഞ്ഞ ഉത്തരവ് ഒരുമതത്തേയും പരാമര്‍ശിച്ചുകൊണ്ടല്ല. എന്നാല്‍ ഇതില്‍ ബാധകമാകുന്ന വൃക്തികള്‍ എല്ലാംതന്നെ മുസ്ലിം രാജ്യങ്ങളില്‍ നിന്നും ആയിരിക്കും എന്നതും വാസ്തവം.

മറ്റൊന്ന്‌ഡൊണാള്‍ഡ് ട്രബ് എന്തു നടപടി ക്രമം കൊണ്ടുവന്നാലും അവയെ എല്ലാം നിഷേധിക്കുമെന്നു പ്രതിജ്ഞ എടുത്തിട്ടുള്ളവര്‍ നിരത്തുകളില്‍ മുദ്രാവാക്യങ്ങളുമായ് എന്നുംകാണും.

അമേരിക്കയില്‍ അഭയാത്രികള്‍ പലേ രാജ്യങ്ങളില്‍നിന്നും പലേ ചുറ്റുപാടുകളില്‍ അഭയം തേടി, എല്ലാവഴികളില്‍ കൂടിയും ഈ രാജ്യത്തിന്‍റ്റെ തീരങ്ങളില്‍ എത്തുന്നത് ഒരു പുതുമ അല്ലാ എല്ലാവരേയുംതന്നെ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈകാലഘട്ടത്തില്‍ സാധാരണ സംഭവങ്ങളൊന്നും അല്ലല്ലോ ഈലോകത്തു നടക്കുന്നത്.

1900 കളില്‍ അമേരിക്കയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങളില്‍ ആയിരക്കണക്കിനു അഭയാത്രികള്‍ ഒരു വിസയും കൂടാതെ എത്തിച്ചേര്‍ന്നു. ഇവരെല്ലാം പിറന്നനാട്ടില്‍ നിന്നും നല്ലൊരു ഭാവി അമേരിക്കയില്‍ കെട്ടിപ്പെടുക്കുന്നതിനുവേണ്ടി രണ്ടുംകല്പിച്ചു കപ്പല്‍ കയറിയവരാണ്.ഇവരില്‍ ആരൊക്കെ ഈ നാടിനെ നശിപ്പിക്കുവാന്‍ കച്ചയുംകെട്ടി ഇറങ്ങിയിരിക്കുന്നുഎന്ന് ഇവിടെ ആരും ഭയപ്പെട്ടിരുന്നില്ല. അതല്ലല്ലോ ഇന്നത്തെ സാഹചര്യം. .

ഇവിടെ ട്രമ്പിനെ കുറ്റപ്പെടുത്തുന്നവര്‍ ഒരുകാര്യീ ശ്രദ്ധിക്കണം.അടുത്ത കാലങ്ങളില്‍ യൂറോപ്പില്‍ നടന്ന പലേ ആക്രമണങ്ങളും, തീവ്രവാദികള്‍ അഭയാത്രികളുടെ വേഷംകെട്ടി മറ്റു രാജ്യങ്ങളില്‍ കടന്നുകൂടി നടത്തിയവയാണ്. ഇത് അമേരിക്കയിലും സംഭവിക്കുവാന്‍ എല്ലാ സാഹചര്യങ്ങളും ഈ ഭരണകൂടം കാണുന്നതിനും അതിനെപ്രതിരോധിക്കുന്നതിന്, പ്രതിരോധവലയങ്ങള്‍ നിര്‍മ്മിക്കുന്നത് തെറ്റാണോ? ഇവിടെ ഒരാക്രമണം നടന്നാല്‍ ഇന്നത്തെ എതിര്‍പ്പുകാര്‍ ആദ്യം കുറ്റപ്പെടുത്തുന്നത് ട്രബിനെ ആയിരിക്കും.

അമേരിക്കയുടെ ജനനവും വളര്‍ച്ചയും പുറംനാട്ടുകാര്‍ നടത്തിയ സാഹസിക യാത്രകളില്‍ നിന്നും ആണെന്നുള്ളതിനെ ആര്‍ക്കും നിഷേധിക്കുവാന്‍ പറ്റില്ല. ബോധമില്ലാത്ത ചിലര്‍ അമേരിക്ക ഞങ്ങളുടേതെന്നെല്ലാം വിളിച്ചുകൂവും അതിന് പ്രാധാന്യമൊന്നും കൊടുക്കേണ്ട. ഡൊണാള്‍ഡ് ട്രംബിന്‍റ്റെ ഭാര്യവരെ ഈരാജ്യത്തു ജനിച്ച.സ്ത്രീയല്ല.

എന്താണ് ഇവിടത്തെ വിവാദ വിഷയം കുടിയേറ്റം. ഒരു സത്യസന്ധത മുന്നില്‍ നിറുത്തി ഈ വിഷയം പരിശോധിക്കുവാന്‍ പറ്റുമോ? ആദ്യ ചോദ്യം, ഒരു രാജ്യത്തെഎങ്കിലും ചൂണ്ടിക്കാട്ടുവാന്‍ പറ്റുമോ അതിര്‍ത്തികള്‍ ഇല്ലാത്തതും യാതൊരു കുടിയേറ്റ നിബന്ധനകളും ,നിയന്ത്രണങ്ങളും ഇല്ലാത്തതും ? ഏതുരാജ്യം അനുവദിക്കും ഒരു സഞ്ചാരിയെ ഇറങ്ങുന്നിടത്തു പാസ്സ്‌പോര്‍ട്ടോ മറ്റു രേഖകളോ കാട്ടാതെയും ചോദ്യങ്ങള്‍ക്കുത്തരം നല്‍കാതേയും നടന്നകലുന്നതിന്? എന്തൊകൊണ്ടു അമേരിക്കമാത്രം ഇവിടെ ഈ വിഷയത്തില്‍ സംസാര സംഗതി? എല്ലാവരും കുടിയേറുന്നതിന് ആദ്യം തിരഞ്ഞെടുക്കുന്ന രാഷ്ട്രം അമേരിക്ക അതുമാത്രം.

അമേരിക്ക ഒരു ഇമ്മിഗ്രന്‍റ്റ് രാജ്യമെന്നു നേരത്തെ പ്രസ്താവിച്ചു ഇതില്‍നിന്നും അമേരിക്ക തുടക്കംമുതലേ പുറകോട്ടു പോയിട്ടില്ല നിയമങ്ങളില്‍ ഓരോ സമയത്തിന്‍റ്റേയും സാഹചര്യങ്ങളുടേയും സമ്മര്‍ദ്ദത്തില്‍ പലേ മാറ്റങ്ങളും വരുത്തിയിട്ടുണ്ട് എന്നല്ലാതെ ഒരിക്കലും വാതില്‍ അടച്ചുപൂട്ടിയിട്ടില്ല.

നിയമാനുസൃതമായ കുടിയേറ്റം ഒന്ന് നിയമവിരുദ്ധമായകുടിയേറ്റം മറ്റൊന്ന് ഇതുരണ്ടുംകൂടി കുഴച്ചാണു പലരും ഈ വസ്തുത കാണുന്നത്. ശെരിതന്നെ അമേരിക്ക ഒരു സമ്പന്ന രാജ്യമാണ് അതിനാല്‍ കഷ്ടപ്പെടുന്ന എല്ലാജനത്തിന്‍റ്റേയും സംരെക്ഷ ഈരാജ്യം ഏറ്റെടുക്കണം എന്നു വാശിപിടിക്കാമോ? നാമെല്ലാം ഈരാജ്യത്തു വരുന്നത് വെറുതേ തുറന്നുകിടന്ന വാതിലില്‍ ക്കൂടിയല്ല . കോണ്‍സലെറ്റുകള്‍ കയറിനടന്നും ആയിരക്കണക്കിനു രൂപ മുടക്കിയുമാണ് .

എത്ര രാജ്യങ്ങളുണ്ട് ഒരിന്ത്യാക്കാരന് സിറ്റിസണ്‍ഷിപ് നേടി തന്‍റ്റെ സ്വന്തീ രാജ്യം എന്നഭിമാനിക്കുവാന്‍ പറ്റുന്നത്? ഓരോ രാജ്യങ്ങളിലും അവിടത്തെ സ്വേച്ഛാധികാരികള്‍ കാട്ടുന്ന തെമ്മാടിത്തരങ്ങളുടെ അനദ്ധിര ഫലമാണീ അഭയാര്‍ത്ഥി പ്രെളയം ഇതിന് ലോകരാഷ്ട്രങ്ങള്‍ ഒരു പരിഹാരം കാണേണ്ടിയിരിക്കുന്നു.

അമേരിക്കയില്‍ ഏതുരീതിയിലെങ്കിലും ആളപായവും നാശനഷ്ടങ്ങളും വരുത്തിക്കൂട്ടണം എന്നു ശപഥമെടുത്തിട്ടുള്ള ഒരുപറ്റം, ഒരു പഴുതുകാണുവാന്‍ നോക്കിയിരിക്കുന്നു. ഇങ്ങോട്ടു നുഴഞ്ഞു കയറുവാന്‍ ഇത്തരം തീവ്രവാദികളില്‍ നിന്നും രാജ്യത്തെ കാത്തുസൂക്ഷിക്കുക ഏതൊരു ഉത്തരവാദിത്വമുളള ഭരണ കര്‍ത്താവിന്‍റ്റേയും ചുമതലമാത്രം. സാമ്പത്തിക കെട്ടുറപ്പും, സുരക്ഷിതയും നമ്മുടെ മാത്രമല്ല നമ്മുടെ പിന്‍തലമുറക്കും ഇനിവരുവാനിരിക്കുന്നവര്‍ക്കും അത്യന്താപേഷിതംതന്നെ. ഇവിടെ യുക്തിക്കാണു സ്ഥാനം അല്ലാതെ വികാരങ്ങള്‍ക്കല്ല.

എന്താണ് പുതിയ നിയമം പറയുന്നത് ഒരു തല്‍ക്കാല കര്‍ക്കശധ ഏതാനും രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക്. ഇവരെയൊക്കെ വേണ്ട വിധം പരിശോധിക്കുന്നതിന് ഒരു സംവിധാനം ഉണ്ടാക്കുന്നതുവരെ.ഇതിനെ ഭൂരിപക്ഷംഅമേരിക്കന്‍ജനത അനുകൂലിക്കും എന്നതില്‍ സംശയമില്ല.

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍
Join WhatsApp News
PT KURIAN 2017-01-31 09:49:25
Realistic article - AMERICAN MEDIA IS BIASSED FOR SEVERAL YEARS.

WE WILL ERADICATE THE ISIS FROM THE FACE OF THE WORLD. jUST THE BEGINNING,
Raju P 2017-01-31 08:48:13

When Bill Clinton spoke of protecting our borders and preventing businesses from hiring illegals he got a standing ovation from his party

Same thing when Obama banned immigration from Iraq for 6 months.

The attack on Trump, because he is a President capable of taking right decisions on right time. America haters will stand against anything President does. If Trump is able to 'Make America Great Again' it would be a disaster for crybabies and they know it. 

So leave them alone, let them cry....

Ninan Mathullah 2017-01-31 12:46:45

Many of the Republicans I personally know are mean spirited. Psychologists and Psychiatrists say that meanness result from insecurity. It is their own insecurity that makes them insecure and watches with fear and suspicion fellow human beings. I do not call them selfish as selfishness is in all. But they consider for themselves and others are not in their world if these others are not the people they identify with as one race or religion or party. Such people tend to be racist as they are afraid of foreigners as they have few foreign close friends and so their understanding about foreigners is misunderstanding. They appoint or give promotion to important positions to their own people as they view others with suspicion. Some blacks here show the same mentality. I know a Black supervisor that will hire only Black people. One of my previous Black supervisors told me that we Indians are here to take their job. I know some Blacks as very reserved and their attitude is that we took their job. One Black lady at work while talking to her told me she likes to see that wall erected between Mexico and USA. I could figure out that she must have voted for Trump. Hilary did not win the election because many Blacks did not vote for her. These Blacks view the Hispanics are here to take their jobs. So Trump won the election by playing on the insecurity feelings of some people. Same way the BJP came to power in India by playing on the insecurity feelings of some that anything other than Hindu is foreign and dangerous. Some Indians here show the same mentality. Once they are inside the fence they do not care about those outside the fence.  They do not show mercy or compassion to those outside. Some of them once here for few years and made some money they identify with the Republicans. No matter how close you identify with them they do not consider you as one with them. Why not let in hard working people from outside if we benefit from them. If you think otherwise it is your own insecurity the reason. In the present situation what Trump did was highly inappropriate. US government again broke a promise. The VISA was issued by US government after proper background check. Green card holders were living here peacefully for years. Decent people need to keep the promise they made for others to respect them. To consider that to break promise is smart will turn out to be not that smart in the long run.

Anthappan 2017-01-31 13:07:38

I don’t have any conflict with Mr. Matthulla on this topic except he forgot to elaborate on Malayalees .  There are mean spirited whites and blacks and that is the case with many Malayalees too.   American constitution is founded on compassion and that is ultimate characteristic of god we can find within ourselves.  If there is law then it should be followed irrespective of one’s race, cast, and creed.  Here Trump’s travel ban says Christians can come to United States but no Muslims from those seven countries.  By differentiating Christians and Muslims, Trump administration violated the law.   His actions are of an autocrat.  And, it was evident when he never consulted with the AG and when she questioned it, she was fired.  President Nixon’s fall started like this.   Trump is putting a cabinet together with all controversial candidates.  We will wait and see how things are going to unfold.


James Mathew, Chicago 2017-01-31 15:56:32
കുന്തറ സാറേ അഭിനന്ദനം (ഇ മലയാളി അവാർഡ് )
അമേരിക്കൻ രാഷ്ട്രീയത്തെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങൾ ബുധ്ധിപരമാണ്.  ഭീകർ അമേരിക്കയിലേക്ക് വരുന്നത് തടയുമെന്ന് തിരഞ്ഞെടുപ്പ് സമയം ട്രംപ് പറഞ്ഞിരുന്നതല്ലേ.  ആ പേരും പറഞ്ഞ് നമ്മുടെ മലയാളി ചേട്ടന്മാരും  എന്തിനാണ് ഇവിടത്തെ ഡെമോക്രാത്ത് പാർട്ടിയുടെ ദല്ലാളന്മാരാകുന്നു.  സാർ ധൈര്യമായി സത്യസന്ധമായി എഴുതുക.  നല്ല പത്ര പ്രവർത്തകർ എന്നും  അവരുടെ   അഭിപ്രായങ്ങൾനിർഭയം  എഴുതീട്ടുണ്ട്. ട്രംപ് കൃസ്തീയ മൂല്യങ്ങളിൽ വിശ്വസിക്കുന്നു. അത് അയാൾ നടപ്പാക്കാൻ ശ്രമിക്കുന്നു. വെറുതെ ഇരുന്ന് തിന്നാനും, തോന്നിയപോലെ ജീവിക്കാനും
സൗകര്യം ഉണ്ടാകില്ലെന്ന കരുതുന്നവരല്ലേ ട്രംപിന് നേരെ കലാപങ്ങൾ ഉയര്ത്തുന്നത്.

വായനക്കാരൻ 2017-02-01 13:36:06
എന്തുകൊണ്ട് നല്ലൊരു ശതമാനം ട്രംപ് പറയുന്നത് വിശ്വസിക്കുന്നില്ല? അതിന്റെ തെളിവുകൾ ഞാൻ നിര്ത്തുന്നില്ല കാരണം. പ്രബുദ്ധരായ വായനക്കാർ അത് നേരത്തെ മനസിലാക്കി കഴിഞ്ഞതാണ്. ട്രംപിന്റെ രാഷ്ട്രീയ രംഗപ്രേവേശം തന്നെ ഒബാമ അമേരിക്കയിൽ ജനിച്ചതല്ല എന്ന പ്രസ്താവനയോടെയാണ്. രക്തത്തിൽ ജാതി ചിന്തകളുടെ അണുക്കൾ പണ്ടേ കടന്നുകൂടിയുട്ടുണ്ടായിരുന്നു.  ന്യുയോർക്കിൽ അപ്പാർട്മെന്റ് കോംപ്ലക്സ് കെട്ടിപ്പെടുത്തപ്പോൾ, അതിൽ കറുത്ത വർഗ്ഗക്കാർക്ക് താമസിക്കാൻ സൗകര്യം കൊടുക്കരുതെന്ന് വില്ക്കുണ്ടായിരുന്നു. നികുതികൊടുക്കാതെ പണം സമ്പാദിച്ച ഇയാളാണ് ഇന്ന് ടാക്സ് പേഴ്സിന്റെ പണം കൊടുത്ത് മെക്സിക്കോയുടെ അമേരിക്കയുടേം ഇടയിൽ മതിലു കെട്ടണം എന്ന് പറയുന്നത്.  അമേരിക്കയുടെ ആർമിയെ റീ ബിൽഡ് ചെയ്യണം എന്ന് പറയുന്നത്. ഒബാമക്കെയർ പൊളിച്ചു ഇരുപതു മില്യൺ ജനങ്ങളെ മരണ കിണറിൽ തള്ളിയിടണം എന്ന്.  വിശ്വസിച്ചോളൂ തലയിൽ വച്ച്  നടന്നോളു പക്ഷെ ചിന്തിക്കുന്ന ജനതയുടെ തലയിൽ കയറ്റി വയ്ക്കണ്ട കാരണം വോട്ടു ചെയ്യാത്തിലും കൂടുതൽ ജനം വോട്ടു ചെയിതിട്ടില്ല എന്നുള്ളതാണ്. അതായത് ഭൂരിപക്ഷം കൂടെയല്ല എന്ന് ചുരുക്കം. ഇല്ല ഈ കണക്കു നിങ്ങൾക്ക് മനസിലാകില്ല. അതുകൊണ്ടാണല്ലോ ഇതുപോലെയുള്ള ലേഖനങ്ങൾ ഒരു മുൻ പിൻ ചിന്തയില്ലാതെ എഴുതി വിടുന്നത്. എഴുതാൻ ഒരു സ്ഥലവും പൊക്കി പിടിക്കാൻ ഒരാവാർഡും ഉണ്ടെന്ന് വച്ച് എല്ലാവരും എഴുതുന്നതും പറയുന്നതും അതേപടി വിശ്വസിച്ചെന്നിരിക്കില്ല. അല്ല ട്രമ്പ് വിശ്വസിക്കുന്നതും അതാണല്ലോ? ബില്യയണർ ആണെങ്കിൽ അതിലുപരി എന്തുവേണം ജനങ്ങളെ തെറ്റുധരിപ്പിക്കാൻ?  ബ്ലൂംബെർഗും , ബിൽഗേറ്റും, വാറൺ ബഫാറ്റും ഒക്കെ എന്തായിരിക്കുമോ ചിന്തിക്കുന്നത്?  എന്തായാലും കള്ളത്തരങ്ങളൂം വഞ്ചനകളും ഒരിക്കലും ശ്വാശ്വതമല്ല നിന്കസൺ ബിൽക്ലിന്റണ്,  ജോർജ് ബുഷ് (ഇറാക്ക് വാർ) ഇവയെല്ലാം പകൽ പോലെ ഒരിക്കൽ വെളിച്ചത്തു വരും

Jimmy 2017-02-01 15:25:07

Really? I read, Obamacare was one of the main reason for Hilary’s failure. If she had rejected this stupid plan of free insurance and penalize working class, probably she would have been the POTUS (President of the United States).

People joined Obamacare as it is free for everyone, except for working class. So all unemployed joined as it is freebee

All employed too had to join, otherwise 2% of their hard earned money is penalty.

No one joined willingly.

Kishore K 2017-02-01 15:14:16
വായനക്കാരോ..Trump may not be your president but one thing is for certain; Hillary is nobody's president.

For all AMERICANS Trump is the elected President of United States. May be overhead transmission for you.
വിദ്യാധരൻ 2017-02-01 20:52:29
വായനക്കാരന് എന്റെ അഭിവാദനം 

ട്രംപിന്റെ തിരഞ്ഞെടുപ്പ് ദുരൂഹതകൾ നിറഞ്ഞതാണെന്ന് അമേരിക്കയിലെ ഒരു നല്ല ശതമാനം ജനങ്ങൾക്കും അറിയാം. അതിന്റെ സത്യാവസ്ഥ ചിലപ്പോൾ കണ്ടെത്തിയെന്നും ഇല്ലെന്നും ഇരിക്കും. ഒബമായെ പ്രസിഡണ്ടായി അംഗീകരിക്കാതിരുന്ന മില്ലിയൺ കണക്കിന് ജനത ഇവിടെയുണ്ട്. അയാൾ അമേരിക്കകാരൻ അല്ല എന്ന് വിശ്വസിച്ചിരുന്ന ട്രമ്പ് അടക്കം. പക്ഷെ ഒബാമ ഭരിച്ചത് അദ്ദേഹത്തെ എതിർത്തവരുടെയും അയാളെ അനുകൂലിച്ചിരുന്നവരുടെയും പ്രസിഡണ്ടായിട്ടാണ്. അതുകൊണ്ടു രാജ്യത്തിന്റെ നന്മ മുന്നിൽ കണ്ടും രാജ്യം കടന്നു പോയികൊണ്ടിരിക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യണം എന്നുള്ള മനോഭാവത്തോടെ അദ്ദേഹം ഈ രാജ്യം ഭരിച്ചു.  ആയിരത്തി തോള്ളാരയിരത്തി മുപ്പതിലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തെയാണ് (2008) അദ്ദേഹം നേരിട്ടതും വിജയകരമായി പരിഹരിച്ചതും. അതിനു വേണ്ടി അദ്ദേഹം സ്വീകരിച്ചത് കാരണമില്ലാതെ  ആരംഭിച്ച യുദ്ധത്തിനുവേണ്ടി അയച്ച ഭടന്മാരെ തിരികെ വിളിച്ചു , അഫ്‌ഗാനിസ്ഥാനിലെ സൈനികരുടെ എണ്ണം വെട്ടിക്കുറച്ചു. ഇതിൽ കൂടി ട്രില്ലിയൺസ് ഓഫ് ഡോളേഴ്‌സാണ് അദ്ദേഹം ലാഭിച്ചത് (ആറു ട്രില്യൺ ഡോളറാണ് ജോർജ്ജ് ബുഷ് ഇറാക്ക് യുദ്ധത്തിന് ചിലവഴിച്ചത്  അത് അവസാനം ഒബാമയുടെ തലയിൽ കെട്ടിവയ്ക്കാൻ റിപ്പബ്ലിക്കൻ പാർട്ടി ശ്രമിച്ചു )    ഒബാമ സ്ഥാനം ഒഴിഞ്ഞപ്പോൾ പണക്കാരൻ കൂടുതൽ പണക്കാരനാകുകയും, നാലുപേരുള്ള ഒരു വീടിന്റ വരുമാനം 52000 ഡോളറാകുകയും ചെയ്യുത്. (ഇത് കഴിഞ്ഞ പതിനാറു വർഷത്തിൽ ആദ്യമായിട്ടാണ് സംഭവിച്ചത്.) തൊഴിലില്ലായ്മാ 4.7 % -മായി കുറയുകയും ചെയ്‌തു . ആരോഗ്യ പരിപാലനത്തിന് നിവർത്തി ഇല്ലാതിരുന്ന 20 മില്ലിയണ് ജനങ്ങൾക്ക് ഇൻഷുറൻസ് കൊടുത്ത്. അദ്ദേഹത്തിന് കിട്ടിയ അംഗീകാരം റീഗണും, ക്ലിന്റനും കിട്ടയ അംഗീകാരത്തിനു തുല്യമായിരുന്നു .
            ഇത്രയും പറയാൻ കാരണം ഒബാമ അമേരിക്കൻ രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു എന്ന് പറയാൻ വേണ്ടിയാണ്.  എന്നാൽ ട്രംപിന്റെ ചുരുങ്ങിയ ദിവസത്തെ ഭരണം അയാളെ സഹായിച്ചവരെ സഹായിക്കാനാണ് .  അയാളുടെ ഓരോ തീരുമാനങ്ങളിൽ പ്രവർത്തികളിലും വെറുപ്പിന്റ നിഴലുകൾ കാണാം . അദ്ദേഹത്തിൻറെ ഏറ്റവും വലിയ ഉപദേശകൻ സ്റ്റീവ് ബാനൻ എന്ന് പറയുന്ന വർഗ്ഗീയ വാദിയാണ്. വെളുത്ത വർഗ്ഗത്തിന്റെ പ്രതിനിധിയാണ് അയാൾ .  മഹമദിയരെ തീവ്രവാദത്തിന്റെ പേരിൽ മാറ്റി നിറുത്താനും, അതുപോലെ കുടിയേറ്റം കുറയ്ക്കാനും, എച്ച് വൺ വിസായുടെ എണ്ണം കുറക്കാനും ഒക്കെയുള്ള നീക്കങ്ങളുടെ അന്തിമ ലക്‌ഷ്യം അമേരിക്കയെ വെളുത്തു വർഗ്ഗത്തിന്റേതാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.  അയാളുടെ ഭരണകൂടത്തിൽ, അയാളെ ചുറ്റിപ്പറ്റി നിൽക്കുന്നവർ അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നരും വെളുത്ത വർഗ്ഗക്കാരുമാണ്. ആയിരത്തി തൊള്ളായിരത്തി മുപ്പതിൽ ഹിറ്റ്‌ലർ ചെയ്തതതും ഇത് തന്നെ.  ഇതിനെയാണ് ജനാതിപത്യ വ്യവസ്ഥതിയിൽ വിഷ്വായ്ക്കുന്നവർ എതിർക്കുന്നത്. ഈ രാജ്യം അടിമത്വത്തിന്റെയും വിജത്തിന്റെയും ചങ്ങലകൾ പൊട്ടിച്ചു കളഞ്ഞ രാജ്യമാണ്. മലയാളികൾ ധനവാന്റെ മേശപ്പുറത്തു നിന്നു വീഴുന്ന അപ്പക്കഷ്ണം കൊണ്ട് തൃപ്ത്തരായി വാല്ചുരുട്ടി ഇരുന്ന്  ഇതുപോലെ ചിന്തിക്കാതെ അഭിപ്രായങ്ങൾ എഴുതി വിട്ടെന്നിരിക്കും.പക്ഷേ പ്രബുദ്ധരാവരും സ്വാതന്ത്യ സ്നേഹികളും ഉള്ള ഒരു ദേശമാണിത്. അവർക്ക് അത് നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെടും ( അഥവാ ഇവിടെ ജീവിക്കാൻ പറ്റിയില്ല എങ്കിൽ നാട്ടിൽ പോയി അപ്പൻ ഉണ്ടാക്കിയ സ്ഥലത്ത് കപ്പ കൃഷി ചെയ്യുത് ജീവിക്കും എന്ന് പറഞ്ഞു ട്രംപിന് വോട്ടു ചെയ്ത മലയാളികളെ എനിക്കറിയാം)  
സ്വാതന്ത്ര്യ സ്നേഹികളായ അമേരിക്കൻ ജനതയുടെ ഹൃദയത്തിൽ തീർച്ചയായും കുമാരനാശാന്റെ കവിതയുടെ വരികൾ  (പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം) അലയടിക്കുന്നുണ്ടാവാം .  

അല്ലെങ്കിൽ വയലാറിന്റെ കവിതയുടെ ഈരടികൾ 
"സ്നേഹിക്കയില്ല ഞാൻ നോവുമെൻ ആത്മാവിനെ 
സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും "    സ്വാതന്ത്യത്തിന് കാല ദേശ ഭേദങ്ങൾ ഇല്ലല്ലോ .

(കഴിയുമെങ്കിൽ 1984 എന്ന നോവൽ എല്ലാ മലയാളികളും വായിച്ചിരിക്കണം .  അപ്പോൾ മനസിലാകും ട്രമ്പിന്റെ കാര്യ പരിപാടികൾ എന്തൊക്കെയാണെന്ന് .
Tom Abraham 2017-02-02 07:57:46
Prez. Trump made it clear just now in A national prayer meeting: America will continue to be a Nation of immigrants, religious freedom but no more will allow beheadings of peaceful journalists or priests. It is a Nation under God whom we trust, he emphasized, the only Nation. God bless America on this National Prayer day.
Independent 2017-02-02 08:01:19

What I noticed here as independent is, all Trump supports use their name while writing their comments.

All Obama supporters write with fake/general name.

To an independent person, "integrity" matters work with only one group. I am not a supporter of Trump or Obama, so I am not revealing my name while commenting.

Truth 2017-02-02 08:39:26
President Donald Trump veered off script at the start of the National Prayer Breakfast Thursday when he asked a room full of lawmakers, foreign dignitaries and religious leaders to pray for Arnold Schwarzenegger so that ratings of his show -- NBC's "The Apprentice" -- would go up.
God is love 2017-02-02 11:28:42

A message for Trump for his hatred to people with different faith. 

Jews hand Muslims keys to synagogue after Texas mosque burns

The congregation of the Victoria Islamic Center in Texas was devastated. Its mosque was destroyed over the weekend in a fire, the cause of which is unknown.

Then an act of kindness revived their spirits -- the leaders of the local Jewish congregation gave them the keys to their synagogue so they could continue to worship.
The leader of the mosque said he wasn't surprised by the gesture.
    "I never doubted the support that we were going to get" after the fire, Dr. Shahid Hashmi, a surgeon and president of Victoria Islamic Center, told CNN. "We've always had a good relationship with the community here."
    Hashmi said Dr. Gary Branfman -- a member of Temple B'nai Israel in Victoria, as well as a fellow surgeon and friend -- just came by his house and gave him the keys.
    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക