Image

എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനറിന് ദുബായില്‍ സ്വീകരണം നല്‍കി

Published on 03 February, 2017
എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനറിന് ദുബായില്‍ സ്വീകരണം നല്‍കി

      ദുബായ്: എയര്‍ ഇന്ത്യയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ബോയിംഗ് 787 ഡ്രീംലൈനറിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരന്പരാഗത രീതിയില്‍ സ്വീകരണം നല്‍കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുമെത്തിയ വിമാനത്തിന് രണ്ട് ഫയര്‍ എന്‍ജിനുകള്‍ വെള്ളം ചീറ്റിച്ചാണ് എതിരേറ്റത്. 

ഗള്‍ഫ് സെക്ടറിലേക്ക് ഡ്രീം ലൈനിന്റെ ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ സര്‍വീസാണിത്. 2012 ല്‍ ബോയിംഗ് 787800 ഡ്രീംലൈനര്‍ വിമാനം ഡല്‍ഹിയില്‍നിന്നും ദുബായിലേക്ക് സര്‍വീസ് നടത്തിയിരുന്നു. 

പുതിയ സര്‍വീസിന്റെ ഭാഗമായി എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് വിവിധ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോഗ്രാമും ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 50 കിലോഗ്രാം ലഗേജുകളും കൂടെ കൂട്ടാന്‍ കഴിയും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക