Image

ലക്ഷ്മീയേ നീയേ തുണ!

(അനില്‍ പെണ്ണുക്കര) Published on 04 February, 2017
ലക്ഷ്മീയേ നീയേ തുണ!
കാലകാലങ്ങളില്‍ അവതാരങ്ങള്‍ ജന്മമെടുക്കുന്നു എന്ന വിശ്വാസം അംഗീകരിച്ചേ മതിയാകൂ. കേരളത്തെ സൃഷ്ടിച്ചുമറഞ്ഞ പരശുരാമനു ശേഷം അവതാരങ്ങള്‍ വന്നിട്ടില്ല എന്നു വിചാരിച്ചിരിക്കുമ്പോഴാണ് സൂര്യ കുലോത്തമയായ സരിതാദേവീ ജന്മമെടുത്തത്. ഓരോ അവതാരത്തിനും ലക്ഷ്യമുന്നെു പുരാണങ്ങള്‍ പറയുന്നു.

ഇവിടേയും ലക്ഷ്യമുണ്ടായിരുന്നു . എല്ലാവരുടേയും സൂര്യനെ പാനലുകളില്‍ ഒതുക്കി അക്കൗണ്ടു നമ്പരില്‍ ഇടാന്‍. ഒപ്പം യുഡിഎഫ് എന്ന യമുനയിലെ
മഹാകാളിയായ ചാണ്ടി സാറിന്റെ മേല്‍ നൃത്തമാടാന്‍.
സരിതാദേവി നൃത്തമാടി. അനന്തപുരത്തും അണിയറകളിലും അവതാര ലീലകള്‍!

ഇപ്പോള്‍ ഇതാ പുതിയ അവതാരം പിറവിയെടുത്തിരിക്കുന്നു. 'ലക്ഷ്മി'.
സരിത സൂര്യകുലത്തിലാണു പിറന്നതെങ്കില്‍ ലക്ഷ്മി കര്‍മ്മ ഭാവംകൊണ്ടു മനുവംശത്തിലാണെന്നു പറയാം. മനുവാണല്ലോ നീതിശാസ്ത്രത്തിന്റെ കുലകൂടസ്ഥന്‍!
ധര്‍മ്മപാലത്തിനും സ്മൃതികളുടെ പോഷണത്തിനും ശിഷ്യന്മാരെ സൃഷ്ടിക്കുന്ന ഗുരുകുലത്തിന്റെ അമരക്കാരിയും മഹാഗുരുവുമായി പിറന്ന ലക്ഷ്മി രുചികളിലൂടെ മലകള്‍ ചവിട്ടിക്കയറിപ്പോള്‍ പിറകില്‍നിന്നു കൈത്താങ്ങിനു
ചാര്‍വാകാനുയായികള്‍ ഉണ്ടായിരുന്നു . പിന്നെ ആരാധകരും.
യുഡിഎഫിനു ഒരു സരിതയുണ്ടായെങ്കില്‍ എല്‍ഡിഎഫിനു ഒരു ലക്ഷ്മിയുമായി . ഏതായാലും ഈ രണ്ടു മഹിളാമണികളും കൂടി
സൂര്യനേയും മനുവിനേയും കൈക്കലാക്കി രാജനീതികളെ ഏലസ്സാക്കി ഇട്ടിരിക്കുകയാണെന്നു സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നു.
പക്ഷേ സരിതയെപോലെ ശോഭിക്കുവാനും പെട്ടെന്നു കെട്ടടങ്ങാനും ലക്ഷ്മി തയ്യാറല്ല. കാരണം ലക്ഷ്മി ഒരുക്കിയ രുചികള്‍ ചാനലുകളിലൂടെ... രുചിച്ച്
ആസ്വാദനത്തിന്റെ മലകള്‍ കയറിയവര്‍ നന്ദിയില്ലാത്തവരല്ല.

ഇടതുപക്ഷക്കാര്‍ക്ക് അത്തരമൊരു ആത്മാര്‍ ത്ഥ
യുണ്ട് . ഉണ്ട ചോറു മറക്കുകയില്ല!
ലക്ഷ്മി നല്ല അവതാരകയാണ്. നമ്മുടെ ജനങ്ങളുടെ ചാനലിന്റെ മുഖമാണ്.
നിയമത്തിന്റെ കുലാചാര്യയാണ്. എല്ലാം നേരെയാക്കാന്‍ പുറപ്പെട്ടവരെ ഒരു വിധത്തില്‍ ശരിയാക്കാന്‍ ലക്ഷ്മിക്കു കഴിഞ്ഞു.

വെമുലയ്ക്കു വേണ്ടി നെഞ്ഞു പൊട്ടിയവര്‍ ജിഷ്ണു ആത്മഹത്യചെയ്തതു കണ്ടില്ല.
കോളെജിനു ചില്ലറ പരുക്കകള്‍ ഉണ്ടാക്കിയെങ്കിലും മാനേജുമെന്റിനൊപ്പം സഖാക്കന്മാര്‍ ഉണ്ട് . കോളെജു മാനേജുമെന്റ് അഭിമാനത്തോടെ നെഹ്‌റുവിലും
കോട്ടയത്ത് ടോംസ്സിലും നെഞ്ചു വിരിച്ചിരുന്നു കാശുണ്ടാക്കുന്നു, പങ്കുവയ്ക്കുന്നു. പിണറായി സഖാവിനെ കണികാണിച്ച ജിഷ്ണു മണ്ണില്‍
അലിഞ്ഞുചേര്‍ന്നത് അദ്ദേഹം അറിഞ്ഞമട്ടില്ല.
കോട്ടയത്തെ ടോംസും ചാനലുകളില്‍ ചര്‍ച്ചകളും കത്തികയറിയില്ല.

വീരവനിതകകളായി, ത്യഗോജ്ജ്വലകളായി അമ്മമാരും കനയ്യമാരും വന്നു കണ്ടില്ല .
വെമുലയുടെ മരണം രക്തസാക്ഷിത്ത്വം. സ്വാതന്ത്ര്യസമരം. വിഷ്ണുവിന്റേത്
കൊതുകുമരണം.
ലോകോളെജിലെ സമരം പിള്ളാരുകളിയാണെന്നു കോടിയേരി സാറു പറഞ്ഞു കഴിഞ്ഞു. ആ മൊഴി ജ്വലിക്കുമ്പോള്‍ മാനേജുമെന്റിന് എവിടെ ക്ഷയം.
കമ്മ്യൂണിസ്റ്റായാല്‍ ഗോഡ്‌സെയും സഖാവാണ്. ഇപ്പോള്‍ കുറെ ഗോഡെസെ ആരാധകാര്‍ ലാഭവും സ്ഥാനവും പ്രതീക്ഷിച്ച് സഖാക്കന്മാരായിട്ടുല്ലോ.
ലക്ഷ്മിയെ സരിതയെപോലെ അനാഥമാക്കാന്‍ സഖാന്മാര്‍ ആരും തയ്യാറാകില്ല. അതേതു കുട്ടിസഖാവായിരുന്നാലും വച്ചുപൊറുപ്പിക്കുകയില്ല.  ഒരു വടക്കന്‍വീരകഥയിലെ നായികയായി ലക്ഷ്മി വിലസുമ്പോള്‍ സഖാക്കന്മാര്‍ ചേരിതിരിഞ്ഞു പരിഭവിക്കുന്നു.

ഗുരുനാഥന്മാരുടെ കസേര കത്തിക്കാന്‍ പ്രാപ്തിയുള്ള ശാപഗ്രസ്ത ശിഷ്യരാഷ്ടീയം വിപ്ലവചേരികളില്‍ രോമാഞ്ചമുണര്‍ത്തുമ്പോള്‍ ലക്ഷ്മീ അമ്മേ സഖാവേ നീ വാഴുക.

ലക്ഷ്മി ഇടത്തോട്ടു നോക്കി നടക്കുന്നതെങ്കിലും അവിടെയും അവര്‍ക്ക് ഇടത്തേക്കണ്ണും വലത്തേക്കണ്ണെന്നും വ്യത്യാസമുണ്ടെന്നു സഖാക്കന്മാര്‍
ചേരിതിരിഞ്ഞു പരിഭവിക്കുന്നു. തുചി വിളമ്പോഴും വിഭവം അലങ്കരിക്കുമ്പോഴും പക്ഷഭേദം ! പക്ഷഭേദം കാട്ടിയാല്‍ എതിര്‍ക്കുമെന്നത് സിദ്ധാന്തമല്ല അസൂയയാണ്.

എന്തായാലും ലോകോളെജ് കേരളത്തിലായതു ഭാഗ്യം. അല്ല നിര്‍ഭാഗ്യം. അല്ലെങ്കില്‍ ചാനലുകളില്‍ ബുദ്ധിജീവികള്‍ക്കു വിചാരണകളും വിധികളും നടത്താമായിരുന്നു.

ദേശീയ ബന്ദ് പ്രഖ്യാപിച്ച് വിപ്ലവവീര്യവും ഫാസിസ്സവിരുദ്ധതയും ഉറക്കെ
ഘോഷിക്കാമായിരുന്നു. ഫാസിസ്സിമെന്നത് എന്താണെന്നും എങ്ങനെയാണ് വരുന്നത് എന്നുമൊക്കെ വിവരിക്കാമായിരുന്നു. ദളിത് പിന്നാക്ക
ജനാധിപത്യ കൂട്ടായ്മകളും ഒക്കെ ആകാമായിരുന്നു. മോദിസാറിനേയും ബിജെപിക്കാരേയും തെളിവിളിക്കാമായിരുന്നു... സോഷ്യല്‍മീഡിയയില്‍
എല്ലാവര്‍ക്കും കസറമായിരുന്നു.

ലക്ഷ്മിക്കെതിരെ കേസെടുക്കണം, നടപടിവേണം, പാര്‍ട്ടി ഇടപെടണം. ഒരു ആഗ്രഹമാണ്.
ആഗ്രഹമുണ്ട് ഇഷ്ടാ, നാട് പോങ്ങേണ്ടേ... അവരു തണ്ടെല്ലെലാ ചവിട്ടി പിടിച്ചിരിക്കുന്നത്.
എന്തായാലും സരിതാദേവീ, ഇനി എല്ലാര്‍ക്കും ലക്ഷ്മിദേവി തന്നെ തുണ! 
Join WhatsApp News
Ninan 2017-02-04 14:51:19
ഉമ്മൻചാണ്ടിയുടെ നല്ല ഭരണത്തെ അഭിന്ദിച്ചു തുടർഭരണത്തിനു വഴിയൊരുക്കാതെ, എന്തിനും ഇരട്ട സമീപനമുള്ള കമ്യൂണിസ്ററ് പാർട്ടിക്ക് വോട്ട് ചെയ്‌ത ജനം അല്ലേ? അനുഭവിക്കട്ടേന്നേ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക