Image

ഡി വി എസ്‌ സി ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌ മല്‍സരങ്ങളില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍

ജോസ്‌ മാളേയ്‌ക്കല്‍ Published on 22 February, 2012
ഡി വി എസ്‌ സി ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌ മല്‍സരങ്ങളില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍ വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ (ഡി വി എസ്‌ സി) 2011 ല്‍ നടത്തിയ ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌ മല്‍സരങ്ങളുടെ ഫൈനലില്‍ ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോമലബാര്‍ സീനിയര്‍ ടീം വിജയികള്‍ക്കുള്ള ട്രോഫി കരസ്ഥമാക്കി. ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ യുവജന ടീം റണ്ണര്‍ അപ്പ്‌ ആയി.

2010 സെപ്‌റ്റംബര്‍ മുതല്‍ 2011 ഏപ്രില്‍ വരെ നടന്ന ലീഗ്‌ മല്‍സരങ്ങളില്‍നിന്നും വിജയികളായ 8 ടീമുകള്‍ അവസാനവട്ട ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു. വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ സീറോമലബാര്‍ അ (സീനിയര്‍) ടീം സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ടീമിനെ പരാജയപ്പെടുത്തി വിജയികള്‍ക്കുള്ള ട്രോഫി കരസ്ഥമാക്കി.

സീറോമലബാര്‍ സീനിയര്‍ ടീമിനുവേണ്ടി ജിജോ മാത്യു, ജിമ്മി ജോര്‍ജ്‌, ബിജു മുഞ്ഞേലി, ജെറി കാട്ടിപറമ്പില്‍, ജോമി കുടക്കച്ചിറ, ജോയ്‌ മാത്യു, പ്രിന്‍സ്‌ ടോമാര്‍, റോബിന്‍ റോയി, വിപിന്‍ ഡേവിസ്‌, ആന്‍ഡ്രു കന്നാടന്‍, ജിമ്മി കോശി, ജിനോ മാത്യു, രാജ്‌ പട്ടേല്‍, ജോസഫ്‌ കന്നാടന്‍, സാജ്‌ മൂഴിക്കാട്ട്‌ എന്നിവരാണു കളിച്ചത്‌. ജോ ജോര്‍ജ്‌, ജിമ്മി ജോര്‍ജ്‌, ജോബി ജോര്‍ജ്‌, സോളമന്‍ ഡേവിഡ്‌, വിവിന്‍ വറുഗീസ്‌, ദീപു ഡേവിഡ്‌, ആല്‍വിന്‍ ജോണ്‍, റിക്കി മാത്യു, ക്രിസ്റ്റിന്‍ വറുഗീസ്‌, മാത്യു വറുഗീസ്‌ എന്നിവര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ടീമിനുവേണ്ടി കളിക്കളത്തിലിറങ്ങി.

വിജയികള്‍ക്ക്‌ കാഷ്‌മീര്‍ ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ കൂടിയ യുവജനസമ്മേളനത്തില്‍ ടൂര്‍ണമെന്റ്‌ കമ്മിറ്റി കണ്‍വീനര്‍ എം. സി. സേവ്യര്‍, അറ്റോര്‍ണി ജോസ്‌ കുന്നേല്‍, റെനെ ജോസഫ്‌ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്‌തു.

ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ എം. സി. സേവ്യറിന്റെ മേല്‍നോട്ടത്തില്‍ യുവനേതാക്കളായ അഭിലാഷ്‌ ലൂക്കോസ്‌, വിപിന്‍ ഡേവിസ്‌, മനു വര്‍ഗീസ്‌, ജിമ്മി ജോര്‍ജ്‌ എന്നിവര്‍ ടൂര്‍ണമെന്റ്‌ കോര്‍ഡിനേറ്റു ചെയ്യുന്നതില്‍ സഹായികളായി. ഫൈനല്‍ മല്‍സരങ്ങള്‍ കാണാനും, യുവജനങ്ങളെ പ്രോല്‍സാഹിപ്പിക്കാനും ധാരാളം സ്‌പോര്‍ട്ട്‌സ്‌ പ്രേമികളും അഭ്യുദയകാംക്ഷികളും എത്തിയിരുന്നു.
ഡി വി എസ്‌ സി ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌ മല്‍സരങ്ങളില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക