Image

ശശികലയെയും ഇളവരശിയെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി

Published on 15 February, 2017
ശശികലയെയും ഇളവരശിയെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കീഴടങ്ങിയ ശശികലയെയും ഇളവരശിയെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.

കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ് ശശികല പരപ്പനയില്‍ എത്തിയത്. കേസില്‍ കോടതി ശിക്ഷിച്ച മറ്റൊരു പ്രതി സുധാകരരനും ഇവിടെ കീഴടങ്ങിയിട്ടുണ്ട്.

നാലു വര്‍ഷം തടവും പത്തു കോടി രൂപ പിഴയുമാണ് മൂന്ന് പേര്‍ക്കും കോടതി വിധിച്ചിരിക്കുന്നത്. ജയലളിതയും കേസില്‍ കുറ്റക്കാരിയാണെങ്കിലും ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ശിക്ഷാവിധിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
വിചാരണക്കോടതി വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതിനെതിരെ കര്‍ണാടക സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ശശികലയുടെ ഭര്‍ത്താവ് നടരാജനും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയും പരപ്പന അഗ്രഹാര ജയിലില്‍ എത്തിയിട്ടുണ്ട്. 
Join WhatsApp News
Democrat 2017-02-15 07:31:10

Why can't you discuss the corruption going on with Trump administration instead of talking about Tamilanadu? you voted for Trump and supported Flynn and Paul Manafort.


Tom Abraham 2017-02-15 07:12:53

First defendant deceased, Second defendant may have a door opening , that of a top level presidential pardon! Who knows. MGR, Jaya party has stood for the cause of the poor in tamilnadu. In a country where other top leaders are suspected for corruption, The outcome of this case may or should lead to any other imprisonment.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക