Image

മാരാമണിനെ ആത്മീയ സാന്ദ്രമാക്കി ശ്രുതിമധുര ഗാനസുധ

Published on 15 February, 2017
മാരാമണിനെ ആത്മീയ സാന്ദ്രമാക്കി ശ്രുതിമധുര ഗാനസുധ
മാരാമണ്‍: മാരാമണ്‍ കണ്‍വന്‍ഷന്‍ യോഗങ്ങളെ ശ്രുതിമധുരമാക്കുന്നത് ഗായകസംഘമാണ്. മാര്‍ത്തോമ്മാ സഭയുടെ സംഗീതവിഭാഗമായ 'സേക്രഡ് മ്യൂസിക് ആന്‍ഡ് കമ്യൂണിക്കേഷന്‍സാ'ണ് വര്‍ഷങ്ങളായി മാരാമണ്‍ കണ്‍വന്‍ഷന്‍ യോഗങ്ങളെ ശ്രുതിമധുരമാക്കുന്നത്. സേക്രഡ് മ്യൂസിക് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ റവ. ജോണ്‍ മത്തായിയാണ് ഗായകസംഘത്തിനു നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തോടൊപ്പം വൈദികരടക്കം 101 പേര്‍ അടങ്ങുന്ന ഗായകസംഘം പ്രവര്‍ത്തിക്കുന്നു. വിവിധ പ്രായക്കാരടങ്ങുന്നതാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ ഗായകസംഘം. മാസങ്ങള്‍ക്കു മുമ്പേ ഇവര്‍ പരിശീലനം തുടങ്ങും. 

വിവിധ മാര്‍ത്തോമ്മാ ഇടവകകളില്‍ നിന്ന് സ്വരപരിശോധന നടത്തിയാണ്ഗായകസംഘാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. കണ്‍വന്‍ഷനുവേണ്ടി തയാറാക്കുന്ന പാട്ടുപുസ്തകത്തിലെ ഗാനങ്ങളാണ് പന്തലില്‍ ഏറെയും ആലപിക്കുന്നത്. മൂന്ന ്‌പൊതുയോഗങ്ങള്‍ക്കും വൈകുന്നേരത്തെ കുടുംബവേദി, യുവവേദി യോഗങ്ങള്‍ക്കും ഗായകസംഘം പാട്ടുകള്‍ പാടും. ഇക്കുറി 101 പാട്ടുകളടങ്ങുന്ന പാട്ടുപുസ്തകമാണ്തയാറാക്കിയിരിക്കുന്നത്. ഇതില്‍ 16 പുതിയ പാട്ടുകളുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക