Image

വിദേശ വിനോദ സഞ്ചാരികള്‍ക്ക്‌ ബിഎസ്‌എന്‍എല്‍ വക സൗജന്യ സിം കാര്‍ഡ്‌

Published on 16 February, 2017
വിദേശ വിനോദ സഞ്ചാരികള്‍ക്ക്‌ ബിഎസ്‌എന്‍എല്‍ വക സൗജന്യ സിം കാര്‍ഡ്‌

ന്യൂദല്‍ഹി: ഇ വീസയില്‍ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക്‌ ബിഎസ്‌എന്‍എല്‍ സിം കാര്‍ഡുകള്‍ സൗജന്യമായി നല്‍കും. 

സിം കാര്‍ഡില്‍ 50 രൂപയുടെ ടോക്‌ ടൈമും 50 എംബി ഇന്റര്‍നെറ്റും ലഭ്യമാണ്‌. പദ്ധതിയുടെ ഉദ്‌ഘാടനം ദല്‍ഹിയില്‍ ടൂറിസം മന്ത്രി മഹേഷ്‌ ശര്‍മ നിര്‍വഹിച്ചു.

ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ ആരംഭിച്ചിരിക്കുന്ന പദ്ധതിയിലുടെ സിം കാര്‍ഡിനൊപ്പം വിനോദ സഞ്ചാരികള്‍ക്ക്‌ വെല്‍കം കിറ്റും നല്‍കുന്നുണ്ട്‌. 

ദല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികള്‍ക്കാണ്‌ ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇത്‌ പിന്നീട്‌ 15 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും.

പദ്ധതിയിലൂടെ നല്‍കുന്ന സിം കാര്‍ഡുകള്‍ക്ക്‌ 30 ദിവസമാണ്‌ കാലാവധി. കൂടാതെ, സിം കാര്‍ഡുമായും സര്‍വീസുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 12 ഭാഷകളിലുള്ള ഹെല്‍പ്ലൈന്‍ സേവനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 റഷ്യന്‍, ജര്‍മന്‍ ഭാഷകളിലുള്ള സേവനങ്ങളും ഇതില്‍ ഉള്‍പ്പെടും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക