Image

ഭാസ്‌കര്‍ ദ റാസ്‌കലിന്റെ തമിഴ്‌ റീമേക്കില്‍ അരവിന്ദ്‌ സ്വാമി നായകന്‍

Published on 17 February, 2017
ഭാസ്‌കര്‍ ദ റാസ്‌കലിന്റെ തമിഴ്‌ റീമേക്കില്‍ അരവിന്ദ്‌ സ്വാമി നായകന്‍
 
മലയളത്തില്‍ മികച്ച വിജയം നേടിയ ഫുക്രിക്ക്‌ ശേഷം അടുത്ത ചിത്രങ്ങളുടെ പണിപ്പുരയിലേക്ക്‌ കടക്കുകയാണ്‌ സിദ്ധിഖ്‌.  മലയാളത്തില്‍ വെന്നിക്കൊടി പാറിച്ച സിദ്ധിഖിന്റെ ഭാസ്‌കര്‍ ദ റാസ്‌കലും തമിഴ്‌ സംസാരിക്കുന്നു. നല്ല കഥാപാത്രങ്ങളിലൂടെ രണ്ടാം വരവില്‍ തമിഴകം പിടിക്കാനൊരുങ്ങുന്ന അരവിന്ദ്‌ സ്വാമി മമ്മുട്ടിക്ക്‌ പകരക്കാരനായി തമിഴിലെ റാസ്‌കല്‍ ഭാസ്‌കറാകും. 

ഹിന്ദിയില്‍ സഞ്‌ജയ്‌ ദത്താണ്‌ നായക വേഷത്തിലെത്തുക. 

 ബോഡിഗാര്‍ഡിന്റെ ഹിന്ദിപ്പതിപ്പിലൂടെ ബോളിവുഡിലെത്തിയ സിദ്ധിഖിന്റെ രണ്ടാമത്തെ ചിത്രമാണിത്‌. സിദ്ധിഖ്‌ ലാല്‍ കൂട്ടുകെട്ടിലൂടെ മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ്‌ സിദ്ധിഖ്‌. 

മലയാളത്തില്‍ വെന്നിക്കൊടി പാറിച്ച സിദ്ധിഖ്‌ ചിത്രങ്ങളെല്ലാം തമിഴിലും എത്തിയിട്ടുണ്ട്‌. 


തൊണ്ണൂറുകളിലെ യൂത്ത്‌ ഐക്കണായിരുന്ന അരവിന്ദ്‌ സ്വാമി പിന്നീട്‌ സിനിമയില്‍ നിന്നും വളരെക്കാലം വിടട്‌ നില്‍ക്കുകായിരുന്നു. അരവിന്ദ്‌ സ്വാമിയെ താരമാക്കിയ മണിരത്‌നം ചിത്രമായ കടലിലൂടെയാണ്‌ അരവിന്ദ്‌സ്വാമി  രണ്ടാം വരവ്‌ നടത്തിയത്‌.

 

ജനുവരിയില്‍ തമിഴ്‌ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരുന്നതാണ്‌ സിദ്ധിഖ്‌. പദ്ധതികളെ പാടെ തകര്‍ത്തത്‌ കേരളത്തിലെ തിയറ്റര്‍ സമരമാണ്‌. സ്വയം നിര്‍മിച്ച്‌ സംവിധാനം ചെയ്യുന്ന ഫുക്രി തിയറ്റര്‍ സമരം കാരണം തിയറ്ററിലെത്താന്‍ വൈകിയതാണ്‌ പുതിയ ചിത്രം വൈകാന്‍ കാരണം. അരവിന്ദ്‌ സ്വാമി ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും.  ബോഡിഗാഡിന്‌ ശേഷം സിദ്ധിഖ്‌ ഒരുക്കുന്ന ബോളിവുഡ്‌ ചിത്രത്തില്‍ സഞ്‌ജയ്‌ ദത്താണ്‌ നായകന്‍. 

ഭാസ്‌കര്‍ ദ റാസ്‌കലിന്റെ ഹിന്ദി പതിപ്പാണ്‌ ചിത്രം. സിദ്ധിഖിന്റെ ആദ്യ ബോളിവുഡ്‌ ചിത്രമായ ബോഡിഗാഡില്‍ സല്‍മാന്‍ ഖാനായിരുന്നു നായകന്‍. സെപ്‌തംബറില്‍ ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക