Image

നവയുഗം അല്‍ഹസ മേഖല ഒഎന്‍വി അനുസ്മരണം നടത്തി

Published on 18 February, 2017
നവയുഗം അല്‍ഹസ മേഖല ഒഎന്‍വി അനുസ്മരണം നടത്തി
അല്‍ഹസ്സ: പ്രശംസകളുടെയും, പുരസ്‌കാരങ്ങളുടെയും, അധികാരസ്ഥാനങ്ങളുടെയും ദന്തഗോപുരങ്ങളില്‍ മതിമയങ്ങാതെ, മണ്ണിലേയ്ക്കിറങ്ങി മനുഷ്യരെ സ്‌നേഹിച്ച ജനകീയകവിയായിരുന്നു ഒ.എന്‍.വി കുറുപ്പ് എന്ന് നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല സെക്രട്ടറി ഇ. എസ്. റഹീം തൊളി ക്കോട് അഭിപ്രായപ്പെട്ടു .

നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റി സംഘടിപ്പിച്ച  ഒ.എന്‍.വി കുറുപ്പിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. 

ജ്ഞാനപീഠം നേടിയ മഹാകവി,  മലയാള ഭാഷയുടെ പ്രചാരകരില് അഗ്രഗണ്യനായ സാംസ്‌കാരിക പ്രവര്‍ത്തകന്‍ , സാഹിത്യരംഗത്ത് ഇടതുപക്ഷ പുരോഗമനചിന്താധാര ഉയര്‍ത്തിപ്പിടിച്ചവരില്‍  പ്രധാനി,       മലയാളഭാഷയെ സ്‌നേഹിച്ച അദ്ധ്യാപകന്‍ എന്നീ നിലകളില്‍ നിറഞ്ഞു നിന്ന ദീപസ്തംഭമായിരുന്നു ഒ.എന്‍.വി.കുറുപ്പ്. അദേഹം തന്റെ ജീവിതത്തിലുടനീളം ഉയര്‍ത്തി പിടിച്ച ഇടത് മതേതരമൂല്യങ്ങള്‍ കേരളത്തിന്റെ സാമുഹിക മണ്ഡലങ്ങളില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ലന്ന് ഇ. എസ് റഹിം തൊളിക്കോട് പറഞ്ഞു.

നവയുഗം മസറോയിയ യൂണിറ്റ് ഓഫീസ്ഹാളില്‍  നവയുഗം അല്‍ഹസ്സ മേഖല പ്രസിഡണ്ട് രാജീവ് ചവറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഒ.എന്‍.വി അനുസ്മരണ സമ്മേളനത്തില്‍  നവയുഗം മേഖല നേതാക്കളായ സുശീല്‍കുമാര്‍,  ബിജു എന്നിവര്‍  അനുസ്മരണപ്രഭാഷണം നടത്തി.  അബ്ദുല്‍ ലത്തീഫ് മൈനഗപള്ളി ഒ.എന്‍.വി കുറുപ്പ് എഴുതിയ നാടകഗാനങ്ങള്‍ ആലപിച്ചു. 

നവയുഗം മേഖല രക്ഷാധികാരി  ഹുസൈന് കുന്നിക്കോട് സ്വാഗതവും, സുല്‍ഫി നന്ദിയും രേഖപെടുത്തി . 

  
 ഫോട്ടോ:  
1) ഒ.എന്‍.വി അനുസ്മരണം  അല്‍ഹസ്സ മേഖല സെക്രട്ടറി ഇ. എസ്. റഹീം തൊളിക്കോട്  ഉത്ഘാടനം ചെയ്യുന്നു.
2)  അബ്ദുല്‍ ലത്തീഫ് മൈനഗപള്ളി നാടകഗാനം ആലപിയ്ക്കുന്നു.


നവയുഗം അല്‍ഹസ മേഖല ഒഎന്‍വി അനുസ്മരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക