Image

500 മദ്യശാലകള്‍ പൂട്ടുമെന്ന്‌ മുഖ്യമന്ത്രി പളനിസ്വാമി

Published on 20 February, 2017
 500 മദ്യശാലകള്‍ പൂട്ടുമെന്ന്‌ മുഖ്യമന്ത്രി പളനിസ്വാമി

ചെന്നൈ: സംസ്ഥാനത്തെ 500 മദ്യശാലകള്‍ പൂട്ടുമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി ചുമതലയേറ്റ എടപ്പാടി പളനിസ്വാമിയുടെ ആദ്യപ്രഖ്യാപനം. ജോലിക്കാരായ സ്‌ത്രീകള്‍ക്ക്‌ ഇരുചക്ര വാഹനം വാങ്ങാന്‍ 50 ശതമാനം സബ്‌സിഡി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പേരിലാണ്‌ പദ്ധതികള്‍ നടപ്പാക്കുന്നത്‌. മത്സ്യത്തൊഴിലാളികള്‍ക്ക്‌ 5000 പുതിയ വീടുകള്‍ നിര്‍മിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തതായും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചാണ്‌ പളനിസ്വാമി അധികാരത്തില്‍ എത്തിയത്‌.

സ്‌ത്രീള്‍ക്കായി അഞ്ചു പദ്ധതികളാണ്‌ ആദ്യം തന്നെ പ്രഖ്യാപിച്ചത്‌. ഇതുവഴി സ്‌ത്രീകളുടെ പിന്തുണ നേടാനാണ്‌ പളനി സ്വാമിയുടെ ശ്രമം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക