Image

ട്രെയിനില്‍ പീഡനശ്രമം: ജവാന്‍ അറസ്റ്റില്‍

Published on 20 February, 2017
ട്രെയിനില്‍ പീഡനശ്രമം: ജവാന്‍ അറസ്റ്റില്‍
തിരുവനന്തപുരം: കേരളത്തിലേയ്ക്കുള്ള ടെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ജവാന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു കോളേജ് പ്രൊഫസറുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന മേഘാലയ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഗുവാഹത്തി- തിരുവനന്തപുരം എക്‌സ്പ്രസില്‍ ഫെബ്രുവരി 17നാണ് പീഡനശ്രമം ഉണ്ടായത്. സംഭവത്തില്‍ യുവതി തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അമ്പലപ്പുഴ സ്വദേശിയായ ആസം റൈഫിള്‍സ് ജവാന്‍ സിംസനാണ് (32) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചെന്നൈയില്‍ വച്ച് സിംസന്‍ ഇവരോട് മോശമായി പെരുമാറുകയും ശരീരത്തില്‍ കടന്നുപിടിക്കുകയും ചെയ്തു. എതിര്‍ത്തിട്ടും ഇയാള്‍ പിന്‍മാറിയില്ലെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക