Image

അനധികൃത സ്വത്തുസമ്പാദനക്കേസ്‌: 10 കോടി പിഴയടച്ചില്ലെങ്കില്‍ ശശികല 13 മാസംകൂടി ജയിലില്‍

Published on 21 February, 2017
അനധികൃത സ്വത്തുസമ്പാദനക്കേസ്‌: 10 കോടി   പിഴയടച്ചില്ലെങ്കില്‍ ശശികല  13 മാസംകൂടി ജയിലില്‍


ബംഗലൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ 10 കോടിരൂപ പിഴയടച്ചില്ലെങ്കില്‍ എ.ഐ.എ.ഡി.എം.കെ നേതാവ്‌ ശശികലയ്‌ക്ക്‌ 13മാസം കൂടി ജയിലില്‍ കിടക്കേണ്ടി വരും. പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ട്‌ കൃഷ്‌ണ കുമാറാണ്‌ ഇക്കാര്യം പുറത്തു വിട്ടത്‌.

നാലു വര്‍ഷത്തെ ജയില്‍ശിക്ഷയും 10കോടിരൂപയുമാണ്‌ ശശികലയ്‌ക്ക്‌ കോടതി വിധിച്ചിരുന്നത്‌. വിചാരണ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 21 ദിവസം ശശികല ജയിലില്‍ കിടന്നതിനാല്‍ മൂന്ന്‌ വര്‍ഷവും 11 മാസവുമാണ്‌ അവര്‍ക്ക്‌ അവശേഷിക്കുന്നത്‌.

വി.കെ ഇളവരശി, സുധാകരന്‍ എന്നിവരാണ്‌ അനധികൃത സ്വത്ത്‌ സമ്പാദന കേസിലെ മറ്റ്‌ പ്രതികള്‍. ഇവര്‍ക്ക്‌ ജയിലിലെ മറ്റുപ്രതികള്‍ക്ക്‌ നല്‍കുന്ന അതേ പരിഗണനയാണ്‌ നല്‍കുന്നതെന്നും പ്രത്യേക പരിഗണനകളൊന്നും നല്‍കുന്നില്ലെന്നും ജയില്‍ സൂപ്രണ്ട്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക