Image

വിദേശികള്‍ക്കുള്ള 27,000 ജോലി ഓഫറുകള്‍ ജര്‍മന്‍ സര്‍ക്കാര്‍ റദ്ദാക്കി

Published on 06 March, 2017
വിദേശികള്‍ക്കുള്ള 27,000 ജോലി ഓഫറുകള്‍ ജര്‍മന്‍ സര്‍ക്കാര്‍ റദ്ദാക്കി

      ബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് ജര്‍മനിക്കുള്ളില്‍ ജോലി ഓഫറുകള്‍ നല്‍കുന്‌പോള്‍ ജര്‍മന്‍ സര്‍ക്കാരിന്റെ അംഗീകാരം കൂടി വേണമെന്നാണ് വ്യവസ്ഥ. ഇത്തരത്തില്‍, കഴിഞ്ഞ വര്‍ഷം ജര്‍മന്‍ സര്‍ക്കാര്‍ 27,000 പേര്‍ക്കുള്ള ജോബ് ഓഫറുകള്‍ക്ക് അനുമതി നിഷേധിച്ചെന്ന് കണക്കുകള്‍ വ്യക്തമാകുന്നു.

ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. ഇത്രയും ഓഫറുകള്‍ നിഷേധിക്കപ്പെടാന്‍ രണ്ടു കാരണങ്ങളാണ് നിരത്തുന്നത്. ജര്‍മനിക്കാര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന ജോലി എന്നതാണ് ഒന്ന്. നിര്‍ദിഷ്ട ശന്പളം കുറഞ്ഞു പോയി എന്നത് മറ്റൊരു കാരണം.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അഭയാര്‍ഥികളില്‍നിന്നും യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള മറ്റുള്ളവരില്‍നിന്നും ജോലികള്‍ക്കായുള്ള അപേക്ഷകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന വന്നതായി ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. 2014ല്‍ 68,000 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 215,000 എത്തിയിരുന്നു. ഇതു തന്നെയാണ് നിരസിക്കപ്പെടുന്ന ഓഫറുകളുടെ എണ്ണവും കൂടാന്‍ കാരണമെന്നും വിശദീകരണത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക