Image

എക്‌സൈസിന്റെ താത്‌കാലിക ചുമതല മന്ത്രി സുധാകരന്‌; മന്ത്രി രാമകൃഷ്‌ണന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Published on 13 March, 2017
 എക്‌സൈസിന്റെ താത്‌കാലിക ചുമതല മന്ത്രി സുധാകരന്‌; മന്ത്രി രാമകൃഷ്‌ണന്റെ  ആരോഗ്യനിലയില്‍ മാറ്റമില്ല

എക്‌സൈസ്‌ വകുപ്പിന്റെ താത്‌കാലിക ചുമതല മന്ത്രി ജി.സുധാകരന്‌ കൈമാറാന്‍ തീരുമാനം. എക്‌സൈസ്‌ വകുപ്പ്‌ മന്ത്രിയായ ടി.പി രാമകൃഷ്‌ണന്‍ നെഞ്ചുവേദനയെ തുടര്‍ന്ന്‌ ആശുപത്രിയിലായ സാഹചര്യത്തിലാണ്‌ വകുപ്പുമാറ്റം. നിലവില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയാണ്‌ ജി. സുധാകരന്‍.

 മദ്യനയം അടക്കമുളള കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കേണ്ട സാഹചര്യത്തിലാണ്‌ ഈ വകുപ്പുമാറ്റമെന്നാണ്‌ അറിയുന്നത്‌.

മാര്‍ച്ച്‌ 12 ഞായറാഴ്‌ചയാണ്‌ കോഴിക്കോട്ടെ വീട്ടില്‍വെച്ച്‌ എക്‌സൈസ്‌ മന്ത്രിയായ ടി.പി രാമകൃഷ്‌ണന്‌ നെഞ്ചുവേദന അനുഭവപ്പെടുന്നത്‌. പിന്നാലെ കോഴിക്കോട്‌ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയത്തിലേക്കുളള രക്തക്കുഴലില്‍ രണ്ടിടത്ത്‌ ബ്ലോക്ക്‌ ഉളളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

കൂടാതെ ആന്‍ജിയോപ്ലാസ്റ്റിക്കും വിധേയനാക്കിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്‌ ഇപ്പോള്‍ മന്ത്രിയുടെ ചികിത്സ. മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്‌ മന്ത്രി. ആശുപത്രിയിലായതിനാല്‍ മന്ത്രിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക