Image

മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് പുതിയ നേതൃത്വം

Published on 14 March, 2017
മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് പുതിയ നേതൃത്വം


      മസ്‌കറ്റ്: ഒമാനിലെ ഇന്ത്യാക്കാരുടെ ഏക അംഗീകൃത സംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന് പുതിയ നേതൃത്വം. ദാര്‍സൈറ്റിലുള്ള ക്ലബ് ആസ്ഥാനത്ത് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ഡോ. സതീഷ് നന്പ്യാര്‍ (ചെയര്‍മാന്‍) സി.എം. സര്‍ദാര്‍ (വൈസ് ചെയര്‍മാന്‍), ബാബു രാജേന്ദ്രന്‍ (ജനറല്‍ സെക്രട്ടറി), പി.എം. ജാബിര്‍ (സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. 

ഒമാന്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച സ്ഥലത്ത് ക്ലബിന് ആസ്ഥാന മന്ദിരം പണിയുന്നതിന് മുന്‍ഗണന നല്കുമെന്ന് ഡോ. സതീഷ് നന്പ്യാര്‍ പറഞ്ഞു. ദേശ ഭാഷകള്‍ക്ക് അതീതമായി പ്രവാസി സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്കിയ സേവനമാണ് വീണ്ടും സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടാന്‍ സാഹചര്യമൊരുക്കിയതെന്ന് പി.എം. ജാബിര്‍ അവകാശപ്പെട്ടു. നിരവധി വെല്ലുവിളികളും പരിമിതികളും നിറഞ്ഞ ഈ മേഖലയില്‍ അധികാരികളുടെയും നന്മ നിറഞ്ഞ മനഷ്യരുടെയും സഹായത്തോടെ കൂടുതല്‍ കാര്യങ്ങള്‍ നിര്‍വഹിക്കുമെന്നും കൂടുതല്‍ പേരിലേക്ക് സാമൂഹ്യക്ഷേമ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അംഗബലത്തില്‍ ഗള്‍ഫിലെ തന്നെ ഏറ്റവും വലിയ അംഗീകൃത സംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്റെ കീഴില്‍ വിവിധ സംസ്ഥാനത്തു നിന്നുള്ളവര്‍ക്കായി 22 ഭാഷാ വിഭാഗങ്ങളും സലാല, സൊഹാര്‍ എന്നിവിടങ്ങളില്‍ ശാഖകളുമുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക