Image

കേരളാ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബിന് നവനേതൃത്വം

Published on 15 March, 2017
കേരളാ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബിന് നവനേതൃത്വം
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ സംഘടനകളിലൊന്നായ കേരളാ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബിന്റെ(KSAC) 32-മത് വാര്‍ഷീക സമ്മേളനം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.
മാര്‍ച്ച് 5ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ സ്റ്റാഫോഡിലെ പാം ഇന്‍ഡ്യാ, റെസ്റ്റോറന്റില്‍ വച്ച് നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ഡേവിഡ് ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഉമ്മന്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ തോമസ് ഇടിക്കുള വാര്‍ഷിക കണക്കും അവതരിപ്പിച്ചു. 2016 ല്‍ ഉന്നതവിജയത്തോടെ ഗ്രോജ്വോറ്റ് ചെയ്ത സംഘടനാംഗങ്ങളായ സോഫിയാ ജോര്‍ജ്ജ്, ജൂലിയാ മാത്യു, മെറിന്‍ ജോസഫ്, റെയ്‌നാ ജോസ്, ഫിലിപ്പ് തോമസ് എന്നിവരെ കാഷ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

തുടര്‍ന്ന് 2017 ലേക്കുള്ള ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ തെരഞ്ഞെടുത്തു. ഡോ.ഈപ്പന്‍ ദാനിയേല്‍(ചെയര്‍മാന്‍) എം.റ്റി.മത്തായി(വൈസ് ചെയര്‍മാന്‍), ഏബ്രഹാം ജോര്‍ജ്ജ്(സെക്രട്ടറി), ആനി ഉമ്മന്‍( ജോയിന്റ് സെക്രട്ടറി), മാത്യൂസ് ചാണ്ടപ്പിള്ള ട്രഷറര്‍ എന്നിവരാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍.

തോമസ് ഇടികകുള നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

കേരളാ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബിന് നവനേതൃത്വം
കേരളാ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബിന് നവനേതൃത്വം
KSAC Meeting
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക