Image

വേള്‍ഡ് മലയാളി കൌണ്‍സില്‍ ചെന്നൈ പ്രൊവിന്‍സ് സൗജന്യ ഹൃദയ ശസ്ത്രക്രിയ ഒരുക്കുന്നു

ജിനേഷ് തമ്പി Published on 15 March, 2017
വേള്‍ഡ് മലയാളി കൌണ്‍സില്‍  ചെന്നൈ പ്രൊവിന്‍സ്  സൗജന്യ ഹൃദയ ശസ്ത്രക്രിയ ഒരുക്കുന്നു
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെന്നൈ പ്രോവിന്‍സ് 'ഹൃദയരാഗം' എന്ന പേരില്‍ സംഗീത വിരുന്ന്  സംഘടിപ്പിച്ചു  സമാഹരിച്ച തുക കൊണ്ട് സാമ്പത്തിക ശേഷിയില്ലാത്ത 12 വയസ്സ് വരെയുള്ള രോഗബാധിതരായ കുട്ടികള്‍ക്കായി  മദ്രാസ് മെഡിക്കല്‍ മിഷനുമായി സഹകരിച്ച് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നു.

പദ്മ ഭൂഷണ്‍ കമലഹാസ്സന്‍ പ്രോജക്ട് അംബാസിഡര്‍ ആയിരിക്കുന്ന ഈ പദ്ധതിയിലൂടെ 2006 മുതല്‍ നാളിതുവരെ 270 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.ചെന്നൈയിലെ മലയാളി സംഘടനകള്‍ക്കും, രോഗബാധിതരായിരിക്കുന്ന കുട്ടികളെ ശുപാര്‍ശ ചെയ്യാമെന്ന് പ്രസിഡണ്ട് ആര്‍.കെ.ശ്രീധരന്‍, ജന: സക്രട്ടറി കെ.പി.എ.ലത്തീഫ് എന്നിവര്‍ അറിയിച്ചു. ബന്ധപ്പെടെണ്ട   നമ്പര്‍:94 44 339945, 98411 38634.
 
ആതുര സേവന രംഗത്ത് കഴിഞ്ഞ 20 വര്‍ഷമായി  ഡബ്ലിയു.എം.സി. ചെന്നൈ പ്രോവിന്‍സ് ശ്രദ്ധേയമായ സേവനം നടത്തി വരുന്നു.2015 ലെ ചെന്നൈ പ്രളയ ബാധിതര്‍ക്ക്  വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബ്ബല്‍ പ്രസിഡണ്ട് ഡോ.എ.വി.അനൂപിന്റെ നേതൃത്വത്തില്‍ ചെന്നൈയിലെ ഒട്ടുമിക്ക മലയാളി  സംഘടനകളെയും  കോര്‍ത്തിണക്കി 'ജോയന്റ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് മലയാളിസ് ഫോര്‍ തമിഴ് നാട് ഫ്‌ലഡ് റിലീഫ് '  എന്ന കൂട്ടായ്മക്ക് രൂപം നല്‍കി  പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേളാച്ചേരിയിലെ മൈലെ ബാലാജി നഗറിലും, ഇരുളര്‍ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ചെങ്കല്‍െപ്പെട്ടിലെ 'കുപ്പത്ത്കുന്റം ' എന്ന ഗ്രാമത്തിലുമായി 100 ഓളം ഭവനം നിര്‍മ്മിച്ചു നല്‍കിയിരുന്നു.

എഗ്മൂറില്‍ നടന്ന  യോഗത്തില്‍ നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരെയുള്ള 'കാര്‍ണോട' യില്‍  ഡബ്ലിയു.എം.സി.യുടെ 3 ഏക്കര്‍ സ്വന്തമായുള്ള ഭൂമിയില്‍ ആതുരസേവനത്തിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനും തീരുമാനമായി.യോഗത്തില്‍ ഡോ.എ.വി.അനൂപ്, വി.സി.പ്രവീണ്‍, പ്രിന്‍സണ്‍ ജോസ്, എം.അച്ചുതന്‍ നായര്‍, ആര്‍.കെ.ശ്രീധരന്‍, കെ.പി.എ.ലത്തീഫ, പി.എന്‍.രവി, കെ.പി.കരുണാകരന്‍, ടി.വി.വിജയകുമാര്‍, പി.കെ.സജിത്ത്, കെ.ശിവകുമാര്‍, കെ.ജയകമാര്‍, എം.പി.അന്‍വര്‍, എം.പി.അഷറഫ്, കെ.കെ.ശശിധരന്‍, എന്നിവര്‍ പങ്കെടുത്തു.

വേള്‍ഡ് മലയാളി കൌണ്‍സില്‍  ചെന്നൈ പ്രൊവിന്‍സ് കുട്ടികള്‍ക്കായി  നടത്തുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയക്കു , അമേരിക്ക റീജിയന്‍ പ്രസിഡന്റ്  പി സി മാത്യു,  ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ എന്നിവര്‍ സമ്പൂര്‍ണ്ണ പിന്തുണ അറിയിച്ചു.  സാമൂഹ്യഷേമ പദ്ധതികളില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ നടത്തുന്ന സ്തുത്യര്‍ഹ സേവനത്തില്‍  അഭിമാനം ഉണ്ടെന്നു പി സി മാത്യു , ജോര്‍ജ് പനക്കല്‍ എന്നിവര്‍ ഒരു പ്രത്യേക പത്രക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്ത : ജിനേഷ് തമ്പി

വേള്‍ഡ് മലയാളി കൌണ്‍സില്‍  ചെന്നൈ പ്രൊവിന്‍സ്  സൗജന്യ ഹൃദയ ശസ്ത്രക്രിയ ഒരുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക