ജയ്പുര്‍: ആര്‍എസ്എസ് യൂണിഫോമിനു സമാനമായി സ്കൂള്‍ യൂണിഫോമും രാജസ്ഥാന് സര്‍ക്കാര്‍ പരിഷ്ക്കരിക്കുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രൗണ്‍ ഷര്‍ട്ടും ബ്രൗണ്‍ ട്രൗസര്‍ അല്ലെങ്കില്‍ പാന്റ്സ് ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവാനി വ്യക്തമാക്കി.
പെണ്‍കുട്ടികളുടെ യൂണിഫോം ബ്രൗണ്‍ സല്വാറിനോ സ്കര്ട്ടിനോ ഒപ്പം ഇളം ബ്രൗണ്‍ കുര്‍ത്തയോ ഷര്‍ട്ടോ ആയിരിക്കും. കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് പുതിയ യുണിഫോം അവതരിപ്പിച്ചിരുന്നു. ഇതിനോട് സമാനമാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജസ്ഥാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ധരിക്കേണ്ടത്.
അതേസമയം സര്‍ക്കാര്‍ നീക്കം ഇതിനകം വിവാദമായിക്കഴിഞ്ഞു. ഹിന്ദുത്വ അജണ്ട സിലബസില്‍ തിരുകി കയറ്റുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് യുണിഫോം ആര്‍എസ്എസ് മാതൃകയിലേക്ക് മാറ്റുന്നത്.