ഫ്രാങ്ക്ഫര്‍ട്ട്: റോഡ് ഗതാഗത തിരക്കുമൂലം കഷ്ടപ്പെടുമ്പോള്‍ ഒരിക്കലെങ്കിലും ഓര്‍ത്തിട്ടുണ്ടോ നമ്മുടെ കാറിന് പറക്കാന്‍ സാധിക്കുമായിരുന്നെങ്കിലെന്ന്. എന്നാല്‍ ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ വന്നുകഴിഞ്ഞു. ഇന്ധനം വളരെക്കുറച്ച് ഉപയോഗിക്കുന്നവ വേറെ. പുതുതലമുറ കാറുകള്‍ നിര്‍മ്മിക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. വിമാന നിര്‍മ്മാതാക്കളായ എയര്‍ബസ് രണ്ടും കല്‍പ്പിച്ച് ഈ രംഗത്ത് ഗവേഷണം നടത്തി ഏതാണ്ട് വിജയിച്ചു.
താനെ ഓടിച്ചുപോകുന്ന ഒരു കൊച്ചുകാറാണ് എയര്‍ബസ് അവതരിപ്പിച്ചത്. പിന്നില്‍ യാത്രക്കാരന് വെറുതേയിരിക്കുകയേ വേണ്ടൂ. ഇനി ഈ കാറില്‍ പറക്കണമെന്നുണ്ടെങ്കില്‍ അതിന്റെ വീലുകള്‍ ഉപേക്ഷിച്ച് നാല് പ്രൊപ്പല്ലറുകള്‍ അടങ്ങിയ ഒരു സംവിധാനം താനെ ബന്ധിതമാവുകയും കാറിലുള്ള യാത്രക്കാരുടെ ക്യാബിനെ ഉയര്‍ത്തിക്കൊണ്ടുപോവുകയും ചെയ്യുന്നു.
പൂര്‍ണ്ണമായും വൈദ്യുതിയിലാണ് ഈ കാര്‍ പ്രവര്‍ത്തിക്കുക. എയര്‍ബസ് പോപ്പപ്പ് എന്നാണ് ഈ വാഹനത്തിന്റെ പേര്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഒരു പദ്ധതിയാണ് കമ്പനിയുടെ മനസില്‍. ഒരു എയര്‍ ടാക്സി സര്‍വീസ് ആണ് കമ്പനിയുടെ മനസിലെന്ന് കരുതുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല