ദേശിയ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട് വനിതാ ദിനത്തില്‍
പങ്കെടുക്കാന്‍ എത്തിയ എവര്‍ക്കും സ്വാഗതംരേഖപ്പെടുത്തി. ഫൊക്കാനാ
പ്രസിഡന്റ് തമ്പി ചാക്കോ വനിതാ ഫോറത്തിന്റെ കര്‍മ്മ പരിപാടികള്ഉല്ഘാടനം
ചെയ്തു. നാസു കൗണ്ടി കണ്ട്രോളര് ജോര്‍ജ് മാരഗോസിന്റെ സ്പെഷ്യല്‍
അഡ്വൈസര്‍ ദിലീപ് ചൗഹാന് പ്രൊക്ലമേഷന്‍ സമ്മാനിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്മാന് തോമസ് മൊട്ടക്കല്‍, വൈസ്
ചെയര്മാന് ജോണ്‍ സക്കറിയ, ന്യൂ ജേര്‍സി പ്രോവിന്സ്പ്രസിഡന്റ് തങ്കമണി
അരവിന്ദ്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മേരിക്കുട്ടി മൈക്കിളിന്റെ ഗാനാലാപനവും, ദീപ്തി നായരുടെ നൃത്തവും
പരിപാടികള്‍ക്ക് കൊഴുപ്പുകി.
പ്രവാസി ചാനലിന്റെ മാനേജിങ്ങ്ഡയറക്ടര്‍
സുനില്‍ ട്രൈസ്റ്റാര്‍, കൈരളി ചാനലിന്റെ അമേരിക്കന്‍ മാനേജിങ്ങ് ഡയറക്ടര്‍
ജോസ് കാടാപുറം, കേരള സമാജം വൈസ് പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട്,
ട്രസ്റ്റീ ചെയര്മാന് ജോണ്‍ പോള്‍ , ബിജു കൊട്ടാരക്കര തുടങ്ങി നിരവധി
പ്രമുഖര്‍ പങ്കെടുത്തു.
ഫൊക്കാനായെ സംബന്ധിച്ചടത്തോളം വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനം വളരെ
നല്ലരീതിയില്‍ നടന്നു പോകുന്നു. വിവിധ ചാപ്റ്ററുകളുള്ള ഒരു വലിയ ഒരു
പോഷകസംഘടനയായി വനിതാ ഫോറം മാറിക്കഴിഞ്ഞു.
അമേരിക്കയുടെ എല്ലാ റീജിയനുകളിലും വിവിധ തുറകളില്‍
മികവ് തെളിയിച്ച വനിതകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വനിതാ ഫോറത്തിന്റെ
കൂട്ടായ്മയില്‍ പുത്തന്‍ തലമുറക്കാരും പങ്കുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു
എന്നത് ചെറിയ കാര്യമായി കാണാന്‍ കഴിയില്ല.
മലയാളികളുടെ ഇടയില്‍ വനിതാദിനം
എന്ന ആശയം ഇത്രയേറെ പ്രചാരത്തിലായത് ഈ വര്‍ഷം ആണ്.
വനിതകള്‍ വിവിധ രംഗങ്ങളില്‍ ശക്തരായിട്ടും വനിതാ ദിനം ആഘോഷിക്കുന്നതിന്റെ
പ്രസക്തി ഈവര്‍ഷം കഴിഞ്ഞ വര്ഷങ്ങളിലെഅപേക്ഷിച്ചു വളരെ കൂടുതല്‍ ആയിരുന്ന്.
സ്ത്രീകള്‍ക്ക്, പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ഏത്
പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് എതിരെ ആക്രമണങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതു തന്നെ കാരണം.