Image

നിര്‍മാതാവ് മഹാ സുബൈറിനു നേര്‍ക്ക് കൊച്ചിയില്‍ ഗുണ്ടാ ആക്രമണം

Published on 28 March, 2017
നിര്‍മാതാവ് മഹാ സുബൈറിനു നേര്‍ക്ക് കൊച്ചിയില്‍ ഗുണ്ടാ ആക്രമണം

  കൊച്ചി: കൊച്ചിയില്‍ സിനിമാ നിര്‍മാതാവിനു നേര്‍ക്കു ഗുണ്ടാ ആക്രമണം. നിര്‍മാതാവായ മഹാ സുബൈറിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. 

കൊച്ചിയിലെ ഹോട്ടലിലേക്കു കയറവെ അക്രമികള്‍ കന്പിവടി കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ സുബൈറിനെയും ബാദുഷയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാമുള്ളതല്ലെന്നാണു സൂചന.

പത്തുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണു സുബൈര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, തമ്മനം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക