സാരി ഉടുക്കാന്‍ പഠിക്കുന്നതിന്റെ തിരക്കിലാണ് ബോളിവുഡ് താരം ഇര്ഫാന് ഖാന്. ഹിന്ദി മീഡിയം എന്ന ചിത്രത്തിനു വേണ്ടിയാണ് ഇര്‍ഫാന്റെ സാരിയുടുക്കല്. ചിത്രത്തില്‍ നായകനാണ് ഇ!ര്‍ഫാന്‍. പാക് നടി സഫാ ഒമറും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാകേത് ചൗധരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാരിയിലുള്ള രംഗം പെര്ഫെക്ടാക്കുന്നതിനായി ഒരു ബുട്ടീക്കില്‍ പോയാണ് ഇര്ഫാന് പഠിക്കുന്നത്. ഡ്യൂപ്പിനെ വച്ച് ഈ രംഗം ചിത്രീകരിക്കാമെന്ന് സംവിധായകന് അറിയിച്ചെങ്കിലും താരം അത് എതിര്ക്കുകയായിരുന്നുവത്രേ. എന്തായാലും സ്ത്രീകളെക്കാള്‍ മനോഹരമായി സാരി ഞൊറിഞ്ഞുടുക്കാന്‍ ഇര്ഫാന് പഠിച്ചുവെന്നാണ് ബുട്ടീക്ക് ഉടമ പറയുന്നത്.