Image

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: സുരഭി മികച്ച നടി, മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രം

Published on 06 April, 2017
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: സുരഭി മികച്ച നടി,  മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രം


ന്യൂദല്‍ഹി: അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച നടിയായി സുരഭിയെ തെരഞ്ഞെടുത്തു. 
മിന്നാമിനുങ്ങിലെ അഭിനയത്തിനാണ് പുരസ്‌കാരം.
മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ് കുമാറിനാണ്.

മഹേഷിന്റെ പ്രതികാരത്തിനാണ് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം.

മോഹന്‍ലാലിന് മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം. പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പുരസ്‌കാരം ലഭിച്ചത്.

ഉത്തര്‍പ്രദേശാണ് മികച്ച സിനിമ സൗഹൃദ സംസ്ഥാനം. മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തില്‍ ജാര്‍ഖണ്ഡ് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

ജി. ധനഞ്ജയനാണ് മികച്ച ചലച്ചിത്ര നിരൂപകനുള്ള പുരസ്‌കാരം. പുരസ്‌കാരത്തിനായി പരിഗണിച്ച33 പുസ്തകങ്ങളില്‍ നിന്നാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

ഗായിക ലത മങ്കേഷ്‌കറുടെ കഥപറയുന്ന ലത സുര്‍ഗാഥ എന്ന പുസ്തകത്തിനാണ് മികച്ച ചലച്ചിത്ര പുസ്‌കതത്തിനുള്ള പുരസ്‌കാരം.

അബ്ബയ്ക്കാണ് മികച്ച ഹ്രസ്വചിത്രത്തിനുള്ള പുസ്‌കാരം. `ഹം പിക്ചര്‍ ബനാതേ ഹേ'യ്ക്കാണ് സ്‌പെഷല്‍ അനിമേഷന്‍ ഫിലിം പുരസ്‌കാരം. `ടൈഗര്‍ ഹൂ ക്രോസ്ഡ് ദ ലൈന്‍' ആണ് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം.
മികച്ച സാമൂഹ്യ പ്രശ്‌നം കൈകാര്യം ചെയ്യുന്ന ചിത്രത്തിനുള്ള പുരസ്‌കാരം `ഐആം ജിയയും സനതും' കരസ്ഥമാക്കി.

രാജു മുരുഗന്‍ സംവിധാനം ചെയ്ത ജോക്കറിനാണ് മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരം

പുരസ്‌കാരങ്ങള്‍
ചിത്രം: കാസവ് (മറാഠി)
പ്രത്യേക ജൂറി പരാമര്‍ശം (നടന്‍): മോഹന്‍ലാല്‍ (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍)
പ്രത്യേക ജൂറി പുരസ്‌കാരം (നടി): സോനം കപൂര്‍ (നീരജ)
നടി: സുരഭി (മിന്നാമിനുങ്ങ്)
നടന്‍: അക്ഷയ് കുമാര്‍ (രുസ്തം)
സഹനടന്‍: മനോജ് ജോഷി
സഹ നടി: സൈറ വസീം (ദംഗല്‍)
ബാലതാരങ്ങള്‍: ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സാജ് (ബംഗാള്‍), മനോഹര കെ (കന്നഡ)
മികച്ച മലയാളചിത്രം: മഹേഷിന്റെ പ്രതികാരം
സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍ (പുലിമുരുകന്‍)
മികച്ച ഗാനരചയിതാവ്: വൈരമുത്തു
ഓഡിയോഗ്രഫി: ജയദേവന്‍ ചക്കട (കാട് പൂക്കുന്ന നേരം)
ഒറിജിനല്‍ തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
പ്രത്യേക പുരസ്‌കാരം: മുക്തിഭവന്‍, കട്‌വി ഹവാ, നീര്‍ജാ
മികച്ച തമിഴ്ചിത്രം: ജോക്കര്‍
മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: പിങ്ക് (ഹിന്ദി)
മികച്ച ജനപ്രിയ ചിത്രം: സഥമാനം ഭവതി (കന്നഡ)
നൃത്തസംവിധാനം: രാജു സുന്ദരം (ജനത ഗ്യാരേജ്)
മികച്ച നവാഗത സംവിധായകന്‍: ദീപ് ചൗധരി (അലീഫ്)
ഛായാഗ്രഹണം: തിരുനാവക്കരശ്ശ് (24)
പ്രൊഡക്ഷന്‍ ഡിസൈന്‍: സുവിത ചക്രവര്‍ത്തി (24)
സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ്: നവീന്‍ പോള്‍ (ശിവായ്)
മികച്ച സംവിധായകന്‍: രാജേഷ് മപൂസ്‌കര്‍(വെന്റിലേറ്റര്‍)
മികച്ച പരിസ്ഥിതി സിനിമ: ദ് ടൈഗര്‍ ഹൂ ക്രോസ്ഡ് ദ് ലൈന്‍
മികച്ച ഹിന്ദി സിനിമ: നീര്‍ജ
മികച്ച എഡിറ്റിംഗ്: രാമേശ്വര്‍ എസ്. ഭഗത്(വെന്റിലേറ്റര്‍)
മികച്ച സംഗീത സംവിധായകന്‍: ബാബു പത്മനാഭ(അല്ലാമ)
മികച്ച ഗായകന്‍: സുന്ദര്‍ അയ്യര്‍(ജോക്കര്‍ തമിഴ്)
മികച്ച ഗായിക(ഇമാന്‍ ചക്രവര്‍ത്തി(പ്രകടന്‍ ബംഗാളി)
മികച്ച അവലംബിത തിരക്കഥ: സഞ്ജയ് കൃഷ്ണാജി പട്ടേല്‍(ദശക്രിയ)
മികച്ച കോസ്റ്റിയും ഡിസൈനര്‍: സച്ചിന്‍(സൈക്കിള്‍)
മികച്ച മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്: എം.കെ. രാമകൃഷ്ണ
മികച്ച ബാലസിനിമ: ധനക്(സംവിധാനം നാഗേഷ് കുക്കുന്നൂര്‍)
മറ്റു പുരസ്‌കാരങ്ങള്‍
സിനിമാ സൗഹൃദ സംസഥാനം: ഉത്തര്‍പ്രദേശ്
സിനിമാ ക്രിട്ടിക്: ജി. ധനഞ്ജയന്‍
ഡോക്യുമെന്ററി: ചെമ്പൈമൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡ് (സൗമ്യ സദാനന്ദന്‍)
ആനിമേഷന്‍ ഫിലിം: ഹം ചിത്ര് ബനാതേ ഹേ
ഹ്രസ്വചിത്രം: ആഭ
എഡുക്കേഷണല്‍ ഫിലിം: വാട്ടര്‍ഫാള്‍സ്
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: സുരഭി മികച്ച നടി,  മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക