Image

സുരഭി പിന്നിലാക്കിയത് ലോകസുന്ദരിയെ

Published on 08 April, 2017
സുരഭി പിന്നിലാക്കിയത് ലോകസുന്ദരിയെ
64ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളികള്‍ക്ക് ആഹ്ലാദമായിരിക്കുകയാണ് മികച്ച നടിക്കുള്ള അവാര്‍ഡ്. വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച നടിക്കായുള്ള പുരസ്‌കാരം ലഭിച്ചത് സുരഭിക്കാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്. ലോക സുന്ദരി ഐശ്വര്യ റായിയെ പിന്നിലാക്കിയാണ് സുരഭി പുരസ്‌കാരം സ്വന്തമാക്കിയത്. ഐശ്വര്യയെ ഏകപക്ഷീയമായി മറി കടന്നാണ് സുരഭി വിജയം സ്വന്തമാക്കിയത്.

സുരഭി അഭിനയിച്ച മിന്നാമിനുങ്ങ് എന്ന സിനിമയുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയായ ഉടന്‍തന്നെ ഇതായിരിക്കും മികച്ച നടിയെന്നു 12 അംഗ ജൂറിയിലെ 11 പേരും പറഞ്ഞിരുന്നു. എന്നാല്‍, ഒരാള്‍ മാത്രം ഐശ്വര്യ റായിക്ക് സരബ്ജിത് എന്ന സിനിമയ്ക്കു അവാര്‍ഡു നല്‍കണം എന്നഭിപ്രായപ്പെട്ടു. പക്ഷേ, ഭൂരിപക്ഷം സുരഭിയ്ക്ക് ആയതിനാല്‍ സുരഭി തന്നെ അവാര്‍ഡിന് അര്‍ഹയാവുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക