Image

പ്രസ്റ്റണ്‍ കത്തീഡ്രലില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ സ്രാന്പിക്കല്‍ നേതൃത്വം നല്‍കും

Published on 08 April, 2017
പ്രസ്റ്റണ്‍ കത്തീഡ്രലില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ സ്രാന്പിക്കല്‍ നേതൃത്വം നല്‍കും

      പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം നടക്കുന്ന ആദ്യ വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപതയുടെ ആസ്ഥാനമായ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയത്തിലാണ് ശുശ്രൂഷകള്‍ നടക്കുക. 

ഓശാന ഞായറാഴ്ച രാവിലെ 9.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് കുരുത്തോല വെഞ്ചരിപ്പ് പ്രദക്ഷിണം എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കവന്‍ട്രിയില്‍ നടക്കുന്ന ഓശാനഞായര്‍ തിരുക്കര്‍മങ്ങള്‍ക്കും മാര്‍ സ്രാന്പിക്കല്‍ നേതൃത്വം നല്കും. 

പെസഹാ ബുധനാഴ്ച പ്രസ്റ്റണ്‍ ദേവാലയത്തില്‍ വൈകുന്നേരം 5.30 ന് വിശുദ്ധ കുര്‍ബാനയും കുന്പസാരവും ഉണ്ടായിരിക്കും. 

പെസഹായുടെ ശുശ്രൂഷകള്‍ വൈകുന്നേരം ആറിന് ആരംഭിക്കും. തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷയും അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും. ദുഃഖവെളളിയിലെ ശുശ്രൂഷകള്‍ രാവിലെ 10നും ദുഃഖശനിയിലെ ശുശ്രൂഷകള്‍ രാവിലെ 9.30 നും ആരംഭിക്കും. ഉയിര്‍പ്പുതിരുനാളിന്റെ ശുശ്രൂഷകള്‍ ശനിയാഴ്ച വൈകുന്നേരം ഏഴിന് ആരംഭിക്കും. ഉയിര്‍പ്പുഞായറാഴ്ച രാവിലെ ഒന്പതിനും ഉയിര്‍പ്പിന്റെ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടക്കും.

കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ വികാരി ജനറാള്‍ ഫാ. മാത്യു ചൂരപ്പൊയ്കയില്‍, സെക്രട്ടറി ഫാ. ഫാന്‍സുവ പത്തില്‍, സീറോ മലബാര്‍ സഭ ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 

കത്തീഡ്രല്‍ ദേവാലയത്തിന് പുറമെ എട്ട് റീജണുകളിലും വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ നടക്കും. നോന്പുകാല ഒരുക്കധ്യാനങ്ങള്‍. കുന്പസാരം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക