Image

ശ്രീജു നായരുടെ ഓര്‍മ്മകളില്‍ കണ്ണീരില്‍ കുതിര്ന്ന പ്രാര്‍ഥന

Published on 10 April, 2017
ശ്രീജു നായരുടെ ഓര്‍മ്മകളില്‍ കണ്ണീരില്‍ കുതിര്ന്ന പ്രാര്‍ഥന
ടൊറന്റൊ: ടെക്‌സസില്‍ ട്രക്കപകടത്തില്‍ മരിച്ച ശ്രീജു രാജപ്പന്‍ നായരുടെ ഓര്‍മ്മക്കായി എന്‍.എസ്.എസ്. കാനഡ സ്‌കാര്‍ബോറോയിലെ രാധാക്രിഷ്ണ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പ്രര്‍ഥന കണ്ണീരില്‍ കുതിര്‍ന്നു. അകാലത്തില്‍ പൊലിഞ്ഞ ശ്രീജുവിന്റെ സ്മരണയും വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഖവും പങ്കെടുത്ത എല്ലാവരിലും തേങ്ങലായി.
ശ്രീജുവിന്റെ ഭാര്യ രേണുവും കുഞ്ഞും പങ്കെടുത്തു. എന്‍.എസ്.എസ്. കാനഡ പ്രസിഡന്റ് ശശിധരന്‍ നായര്‍ ആമുഖ പ്രസംഗം നടത്തി.
തുടര്‍ന്ന് ഭഗവദ് ഗീത, ജ്ഞാനപ്പാന, രാമായണം എന്നിവ പാരായണം ചെയ്തു.
ശ്രീജുവിനൊപ്പം മരിച്ച തോമസ് ഏലിയാസിനു വേണ്ടിയും പ്രാര്‍ഥന നടത്തി.
ശ്രീജുവിനെപറ്റി ലണ്ടന്‍, ഒന്റാറിയോയിലെ വിനോദ് നടത്തിയ അനുസ്മരണത്തോടെ ചടങ്ങുകള്‍ക്ക് അന്ത്യമായി.
ടെക്‌സസിലെ ലബക്കില്‍ ഫ്യൂണറല്‍ ഹോമിലുള്ള മ്രുതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണു. അതിനു ഇനിയും എത്ര ദിവസമെടുക്കുമെന്ന് ഉറപ്പില്ല. ഏപ്രില്‍ രണ്ടിനു നടന്നമരണത്തിന്റെ ദുഖം പേറുന്ന കുടുംബാംഗങ്ങള്‍ക്ക്  ഈ അനിശ്ചിതത്വം മറ്റൊരു മഹാ ദുരന്തമായി
ശ്രീജു നായരുടെ ഓര്‍മ്മകളില്‍ കണ്ണീരില്‍ കുതിര്ന്ന പ്രാര്‍ഥന
ശ്രീജു നായരുടെ ഓര്‍മ്മകളില്‍ കണ്ണീരില്‍ കുതിര്ന്ന പ്രാര്‍ഥന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക