Image

കാനഡയിലെ കുട്ടിപ്പടയുമായി "എ സ്‌പെഷല്‍ ഡേ' ഏഷ്യാനെറ്റ് പ്‌ളസില്‍ ശനിയാഴ്ച

Published on 11 April, 2017
കാനഡയിലെ കുട്ടിപ്പടയുമായി "എ സ്‌പെഷല്‍ ഡേ' ഏഷ്യാനെറ്റ് പ്‌ളസില്‍ ശനിയാഴ്ച
ടൊറന്റോ: സാം കാത്തിരിക്കുന്ന മറുപടി എല നല്‍കുമോ? കാടും മലയും പുഴയുമെല്ലാം കടന്ന് അവള്‍ പറഞ്ഞ നിഗൂഢത നിറഞ്ഞ കൂടാരത്തില്‍ എത്തുന്‌പോള്‍ അവനെ കാത്തിരിക്കുന്ന കൌതുകം എന്താണ്? ഉദ്വേഗഭരിതമായ ആ യാത്രയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പൂച്ചയെ അവന്‍ ഭയപ്പെടുന്നതെന്തിന്… ഒരു പറ്റം കനേഡിയന്‍ മലയാളി കുട്ടികള്‍ അഭിനയിക്കുന്ന ‘എ സ്‌പെഷല്‍ ഡേ’ എന്ന ഹൃസ്വചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇത്തരം ആകാംക്ഷയുടെ നിമിഷങ്ങളും കനേഡിയന്‍ ഗ്രാമീണ ദൃശ്യഭംഗിയുമാണ്. ചിത്രം ഏഷ്യാനെറ്റ് പ്‌ളസില്‍ ഏപ്രില്‍ പതിനഞ്ച് ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനും ടൊറന്റോ, ന്യൂയോര്‍ക്ക് സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കും സംപ്രേഷണം ചെയ്യും. ഐ മലയാളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ വടക്കന്‍ അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി അഭിനേതാവായ ബിജു തയില്‍ച്ചിറയാണ്.

പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ മുഖ്യവേഷങ്ങളിലെത്തുന്ന വടക്കന്‍ അമേരിക്കയില്‍നിന്നുള്ള പ്രഥമ ഹൃസ്വചിത്രമായ ‘എ സ്‌പെഷല്‍ ഡേ’ മലയാളികള്‍ക്കും പ്രവാസി മലയാളികള്‍ക്കുമുള്ള വിഷു, ഈസ്റ്റര്‍ ദൃശ്യവിരുന്നായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. സ്കൂള്‍ കുട്ടികളുടെ മാനസികസംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെന്നപോലെ മുതിര്‍ന്നവരെയും ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. അഭിനയരംഗത്ത് പ്രതീക്ഷയുണര്‍ത്തുന്ന കുട്ടിപ്പടയ്‌ക്കൊപ്പം പുലിമരുകന്റെയും ബാഹുബലിയുടെയും കബാലിയുടെയുമൊക്കെ മിശ്രിതവും ‘എ സ്‌പെഷല്‍ ഡേ’യെ ആകര്‍ഷകമാക്കുന്നു. വിദേശരാജ്യങ്ങളിലെ പതിവുദൃശ്യങ്ങളായ പടുകൂറ്റന്‍ കെട്ടിടങ്ങളില്‍നിന്നും ചീറിപ്പായുന്ന കാറുകളില്‍നിന്നുമെല്ലാം അകന്ന്, ഫാമുകളിലും പാര്‍ക്കുകളിലുമുള്‍പ്പെടെ, പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ നടത്തിയ ചിത്രീകരണമാണ് ഇതിനു കനേഡിയന്‍ ഗ്രാമീണച്ചന്തം പകരുന്നത്. പ്രമുഖ സംവിധായകന്‍ ലാല്‍ ജോസാണ് പൂജ നിര്‍വഹിച്ചത്.

നിഥിന്‍ ബിജു ജോസഫ്, എല ജോസഫ് , അനിത മാത്യു, പ്രിറ്റി അജിത്, ടീന മാത്യൂസ്, ഐറീന്‍ മേരി മാത്യു, ഫെബിന്‍ ബിജു ജോസഫ്, നിഖില്‍ ജോര്‍ജ്, ജെഫ് ആന്റണി മനില, അലീന സണ്ണി കുന്നപ്പിള്ളി, എയ്ബല്‍ ബോബി, ബെഞ്ചമിന്‍ ബാബു, ബെവിന്‍ ബാബു തുടങ്ങിയവരാണ് മുഖ്യവേഷങ്ങളിലെത്തുന്ന കുട്ടിത്താരങ്ങള്‍.


സന്തോഷ് പുളിക്കലാണ് കോഡയറക്ടര്‍. കാനഡയില്‍ ഒട്ടേറെ ഷോര്‍ട് ഫിലിം പ്രോജ്കടുകളുടെ ഭാഗമായിരുന്ന ജോര്‍ജ് ലമാഗയാണ് ഡയറക്ടര്‍ ഓഫ് ഫൊട്ടോഗ്രഫി. എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത്. അജിത് ശ്രീകുമാറിന്റേതാണ് സംഗീതം. മാത്യു ജോര്‍ജ് (തിരക്കഥ), രാജു ജോസഫ് യുഎസ്എ (അഡ്വൈസര്‍), തോമസ് വര്‍ഗീസ് (പ്രൊഡക്ഷന്‍ മാനേജര്‍), സജി ജോര്‍ജ്, സിദ്ധാര്‍ഥ് നായര്‍ (ക്യാമറ), അനന്തന്‍ മരിയന്‍പിള്ള (മേക്കപ്പ്), സലിന്‍ ജോസഫ്, സണ്ണി കുന്നപ്പള്ളി (കലാസംവിധാനം), എന്നിവരും ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നു. കൊച്ചിയിലെ ലാല്‍ മീഡിയയിലാണ് എഡിറ്റിങ്ങും ശബ്ദമിശ്രണവുമുള്‍പ്പെടെയുള്ള സാങ്കേതികജോലികള്‍ പൂര്‍ത്തിയാക്കിയത്. സാം കരിക്കൊന്പില്‍, റോയ് ദേവസ്യ, ലിന്‍ഡ ജോസഫ്, വിനോദ് ജോണ്‍, സി. ജി. പ്രദീപ്, ജോയിച്ചന്‍ പുതുക്കുളം തുടങ്ങിയവരും സംരംഭവുമായി സഹകരിക്കുന്നു. തിരുവനന്തപുരം അമ്മു സ്റ്റുഡിയോയാണ് ഡിസ്ട്രിബ്യൂട്ടര്‍.

ഐ മലയാളിയുടെ ഒന്‍പതാമതു സംരംഭമായ എ സ്‌പെഷല്‍ ഡേയുടെ ഇംഗ്‌ളിഷ് പതിപ്പും പൂര്‍ത്തിയായിക്കഴിഞ്ഞു. ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഹൃസ്വചിത്രമാണ് അടുത്ത സംരംഭമെന്നും ഡയറക്ടര്‍ ബിജു തയ്യില്‍ച്ചിറ അറിയിച്ചു. മുടിയനായ പുത്രന്‍, ക്‌ളോസ് ടു ഹാര്‍ട്, ടേക്ക് ഇറ്റ് ഈസി, സ്പര്‍ശം, ബേബി സിറ്റര്‍, ലൈക്ക് ആന്‍ ഏഞ്ചല്‍, ഓള്‍വേസ് വിത് യു തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു പ്രോജക്ടുകള്‍.
കാനഡയിലെ കുട്ടിപ്പടയുമായി "എ സ്‌പെഷല്‍ ഡേ' ഏഷ്യാനെറ്റ് പ്‌ളസില്‍ ശനിയാഴ്ച
കാനഡയിലെ കുട്ടിപ്പടയുമായി "എ സ്‌പെഷല്‍ ഡേ' ഏഷ്യാനെറ്റ് പ്‌ളസില്‍ ശനിയാഴ്ച
കാനഡയിലെ കുട്ടിപ്പടയുമായി "എ സ്‌പെഷല്‍ ഡേ' ഏഷ്യാനെറ്റ് പ്‌ളസില്‍ ശനിയാഴ്ച
കാനഡയിലെ കുട്ടിപ്പടയുമായി "എ സ്‌പെഷല്‍ ഡേ' ഏഷ്യാനെറ്റ് പ്‌ളസില്‍ ശനിയാഴ്ച
കാനഡയിലെ കുട്ടിപ്പടയുമായി "എ സ്‌പെഷല്‍ ഡേ' ഏഷ്യാനെറ്റ് പ്‌ളസില്‍ ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക