സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017ലെ പ്രവര്‍ത്തനോദ്ഘാടനവും അഖില ലോക പ്രാര്‍ത്ഥന ദിനവും ഏപ്രില്‍ 2 നു ഞായറാഴ്ച വൈകുന്നേരം 3.30 നു ക്യുന്‍സ് വില്ലേജിലുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയില്‍ വെച്ച് നടന്നു.
പ്രസിഡന്റ് ഫാ. ജോണ്‍ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്റ് ശ്രീ. പി വി വര്‍ഗീസിന്റെ പ്രാത്ഥനയോടെ ആരംഭിച്ചു. സെക്രട്ടറി ശ്രീ. തോമസ് ജേക്കബ് (ഷാജി) സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ഉത്ഘാടനം അര്‍മീനിയന്‍ സഭയുടെ ബിഷപ്പ് നി.വ. ദിവ്യശ്രീ ഡോ. അനൗഷാവാന് തനിയേലിന് (H.G. Bishop Anoushavan Tanielian) നിര്‍വഹിച്ചു. എപ്പിസ്കോപ്പല്‍ സഭയുടെ ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി എക്യൂമെനിക്കല്‍ ഫെഡറേഷന് എല്ലാവിധ ആശംസകളും നേര്‍ന്നു.
അതിനെ തുടര്‍ന്ന് അഖില ലോക പ്രാര്‍ത്ഥന ദിന ചടങ്ങുകള്‍ നോര്‍ത്ത് ഈസ്റ്റ് റീജിയന് മാര്‍ തോമ സുവിശേഷ സേവികാ സംഘത്തിന്റെ സഹകരണത്തോടെ നടന്നു, ആരാധനക്ക് വിവിധ സഭകളിലെ സ്ത്രീകള്‍ നേതൃത്വം നല്കി. റവ. ഷിനോയ് ജോസഫ് (ലോങ്ങ് ഐലന്‍ഡ് മാര്‍ തോമ ചര്‍ച്) ഫാ. പാട്രിക് ലോങ്ങാലോങ് (ഔര്‍ ലേഡി ഓഫ് ലൗര്ഡ്സ് ചര്‍ച്, ക്യുന്‍സ് വില്ലേജ്) (Our Lady of Lourdes Church, Queens Village NY)എന്നിവര്‍ പ്രസംഗിച്ചു. ശ്രീമതി മറിയാമ്മ എബ്രഹാം ഫിലിപ്പീന്‍സ് നെ ക്കുറിച്ചുള്ള ചിത്ര പ്രദര്‍ശനം(Slide show) നടത്തി. സേവികാ സംഘം സെക്രട്ടറി ശ്രീമതി ലില്ലി സൈമണ്‍ കൃതജ്ഞത രേഖപ്പെടുത്തി. എക്യൂമെനിക്കല്‍ കൊയര്‍ ഗാന ശുശ്രുഷക്ക് നേതൃത്വം നല്കി. ശ്രീമതി മിനി തോമസ് ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി.
ഫാ . ജോര്‍ജ് മാത്യു , (സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച്, റിഡ്ജ്വൂഡ്) , റവ. ഐസക് പി . കുരിയന്‍, (സെന്റ് ജോണ്‍സ് മാര്‍തോമ ചര്‍ച്ച്), റവ ജോജി തോമസ് (എപ്പിഫനി മാര്‍തോമ ചര്‍ച്ച്), റവ ജേക്കബ് ജോണ്‍ , (ശാലേം മാര്‍തോമ ചര്‍ച്ച് ഈസ്റ്റേണ്‍ ലോങ്ങ് ഐലന്‍ഡ്) ഫാ. നോബി അയ്യനേത്ത് (വിന്‍സെന്റ് ഡി പോള്‍ മലങ്കര കാത്തോലിക് ചര്‍ച്ച്) എന്നിവര്‍ സന്നിഹിതരായിരുന്നു.