Image

ലോകമെങ്ങും ക്രൈസ്‌തവര്‍ പെസഹാ ആചരിക്കുന്നു

Published on 13 April, 2017
ലോകമെങ്ങും  ക്രൈസ്‌തവര്‍ പെസഹാ ആചരിക്കുന്നു
തിരുവത്താഴ സ്‌മരണയില്‍ ലോകമെങ്ങും ക്രൈസ്‌തവര്‍ ഇന്ന്‌ പെസഹാ ആചരിക്കുന്നു. പീഡാനുഭവത്തിന്‌ മുന്നോടിയായി ക്രിസ്‌തു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്‍റെയും അന്ത്യ അത്താഴവേളയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്‍റെയും ഓര്‍മപുതുക്കലാണ്‌ പെസഹാ. 

ഇതിനോട്‌ അനുബന്ധിച്ച്‌ ദേവാലയങ്ങളില്‍ ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും. വൈദികര്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കിടെ 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച്‌ എളിമയുടെ അടയാളമായി ക്രിസ്‌തു നടത്തിയ പാദക്ഷാളനത്തെ അനുസ്‌മരിക്കും. 

ഇന്നു വൈകുന്നേരംവരെ ദേവാലയങ്ങളില്‍ ആരാധനയും പീഢാനുഭവ അനുസ്‌മരണത്തിന്‌ ഒരുക്കമായുള്ള പ്രാര്‍ഥനകളും നടത്തും. പെസഹാ ആചരണത്തെ അനുസ്‌മരിച്ച്‌ ഇന്നു വൈകുന്നേരം ക്രൈസ്‌തവ ഭവനങ്ങളില്‍ പെസഹാ ഭക്ഷണം അഥവാ കുരിശപ്പം തയാക്കി മുറിച്ച്‌ പങ്കുവയ്‌ക്കും.

നാളെ ദേവാലയങ്ങളില്‍ ദുഃഖവെള്ളി തിരുകര്‍മങ്ങളും പീഡാനുഭവ വായനയും കുരിശിന്‍റെ വഴി പ്രാര്‍ഥനകളും നടത്തും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക