Image

തെലങ്കാന മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടിയ്‌ക്ക്‌ വേണ്ടി കൂലിപ്പണി ചെയ്യുന്നു!

Published on 14 April, 2017
തെലങ്കാന മുഖ്യമന്ത്രിയും മന്ത്രിമാരും  പാര്‍ട്ടിയ്‌ക്ക്‌ വേണ്ടി കൂലിപ്പണി ചെയ്യുന്നു!

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവടക്കം ടിആര്‍എസ്‌ പാര്‍ട്ടിയിലെ എല്ലാ ജനപ്രതിനിധികളും രണ്ട്‌ ദിവസം കൂലിപ്പണി ചെയ്യാന്‍ ഒരുങ്ങുന്നു.  പാര്‍ട്ടി പ്ലീനത്തിനും പാര്‍ട്ടി സ്ഥാപക ദിനത്തില്‍ നടക്കുന്ന പൊതു പരിപാടിയ്‌ക്കും പണം സമാഹരിക്കാനാണ്‌ മുഖ്യമന്ത്രിയും മറ്റു ജനപ്രതിനിധികളും കൂലിപ്പണി ചെയ്യാന്‍ സന്നദ്ധരായിരിക്കുന്നത്‌.

എപ്രില്‍ പതിനാല്‌ മുതല്‍ 20 വരെ ഗുലാബി(പിങ്ക്‌) കൂലി ദിനങ്ങളായും ടിആര്‍എസ്‌ തലവന്‍ പ്രഖ്യാപിച്ചു. പൊതു പരിപാടിയുടെ ചെലവിലേക്കായി പണം കണ്ടെത്താന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രണ്ട്‌ ദിനം കൂലിപ്പണിയ്‌ക്ക്‌ ഇറങ്ങണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.
ഏപ്രില്‍ 21ന്‌ ഹൈദരാബാദിന്‌ അടുത്തുള്ള കൊമ്പാളയിലാണ്‌ പാര്‍ട്ടി പ്ലീനം. 

27ന്‌ സ്ഥാപക ദിനവും. അന്നേദിവസം വാറങ്കല്ലില്‍ വലിയ പൊതുപരിപാടി സംഘടിപ്പിക്കും. 2014ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ടിആര്‍എസ്‌ പാര്‍ട്ടിയില്‍ 51 ലക്ഷം അംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന്‌ കെസിആര്‍ അവകാശപ്പെടുന്നു. അതിപ്പോള്‍ 75 ലക്ഷത്തിലധികമായി. അംഗത്വ ഫീസ്‌ ആയി മാത്രം 25 കോടി രൂപയാണ്‌ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്‌.

പാര്‍ട്ടി പ്ലീനത്തില്‍ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കും. മുതിര്‍ന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ എന്‍ നരസിംഹ റെഡ്ഡി ആയിരിക്കും പ്രിസൈഡിങ്‌ ഓഫീസര്‍.

സ്വന്തം മകനും മന്ത്രിയുമായ കെടി രാമ റാവു പാര്‍ട്ടി തലപ്പത്ത്‌ എത്തുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ എല്ലാ തെരഞ്ഞെടുപ്പ്‌ ഫലത്തില്‍ കാണാമെന്നായിരുന്നു കെസിആറിന്റെ മറുപടി. സി/എസ്‌ടി , പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ സംവരണം നല്‍കുന്നതിന്‌ തമിഴ്‌നാട്‌ മാതൃക പിന്തുടരുമെന്നും കെസിആര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക