Image

സിപിഐയ്ക്കും കാനത്തിനും സിപിഎം മറുപടി ശനിയാഴ്ച

Published on 14 April, 2017
സിപിഐയ്ക്കും കാനത്തിനും സിപിഎം മറുപടി ശനിയാഴ്ച
കണ്ണൂര്‍: മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച കാനം രാജേന്ദ്രനും സിപിഐയ്ക്കും ശനിയാഴ്ച മറുപടി നല്‍കാനും സിപിഎം തീരുമാനം. ശനിയാഴ്ച കണ്ണൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയും.

ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ച വിഷയങ്ങള്‍ പോലും കുത്തിപ്പൊക്കി അനാവശ്യ വിവാദമുണ്ടാക്കുകയാണ് സിപിഐയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചെയ്തതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. മറുപടി പറയേണ്ട ചില വിഷയങ്ങള്‍ സിപിഐ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണെന്നും സിപിഎം നിലപാടെടുത്തു.

വിഷയം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച ചെയ്തു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സിപിഐയ്ക്ക് മറുപടി നല്‍കാന്‍ ധാരണയായത്. ദുഖവെള്ളിയും വിഷുവും പ്രമാണിച്ച് ഇന്ന് പത്രസ്ഥാപനങ്ങള്‍ അവധിയായതിനാലാണ് സിപിഎമ്മിന്റെ വിശദീകരണം ശനിയാഴ്ചത്തേക്ക് മാറ്റിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക