Image

കശ്മീരില്‍ യുവാവിനെ ജീപ്പില്‍ കെട്ടിവച്ച് സൈന്യം; പ്രതിരോധിക്കാനെന്ന് വിശദീകരണം

Published on 14 April, 2017
കശ്മീരില്‍ യുവാവിനെ ജീപ്പില്‍ കെട്ടിവച്ച് സൈന്യം; പ്രതിരോധിക്കാനെന്ന് വിശദീകരണം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങള്‍ക്കിടെ യുവാവിനെ സൈനിക ജീപ്പില്‍ കെട്ടിവച്ച് കൊണ്ടു പോകുന്ന വിഡിയോ പുറത്ത് വന്നു. സൈനിക വാഹന വ്യൂഹത്തില്‍ ഏറ്റവും മുമ്പിലെ വാഹനത്തിലാണ് യുവാവിനെ പ്രതിരോധ കവചമാക്കി കെട്ടിയിട്ടത്. വൈറലായ വിഡിയോ ചൂണ്ടിക്കാട്ടി സൈനിക നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഉമറിന്റെ പ്രതികരണം.

എന്നാല്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങള്‍ക്കിടെ സ്വരക്ഷക്കു വേണ്ടിയാണ് തങ്ങള്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നാണ് സൈനിക വൃത്തങ്ങളുടെ വിശദീകരണം. 400ഓളം വരുന്ന ജനക്കൂട്ടം പോളിങ് ഓഫീസര്‍മാര്‍ക്കു നേരെ കല്ലെറിയുകയും ആക്രമണത്തിനൊരുങ്ങുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സൈനിക സഹായം തേടി. സ്ഥലത്തെത്തിയ സൈന്യം പ്രതിഷേധ സംഘത്തിലെ ഒരു യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചമായി ഉപയോഗിക്കുകയായിരുന്നു. ഇതോടെ ജനം കല്ലെറിയലില്‍ നിര്‍ത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക