Image

അയല്‍രാജ്യങ്ങള്‍ക്ക്‌ ഇന്ത്യയുടെ സമ്മാനം: ജിസാറ്റ്‌9 ഉടന്‍ വിക്ഷേപിക്കും

Published on 15 April, 2017
അയല്‍രാജ്യങ്ങള്‍ക്ക്‌ ഇന്ത്യയുടെ സമ്മാനം:  ജിസാറ്റ്‌9 ഉടന്‍ വിക്ഷേപിക്കും

ന്യൂദല്‍ഹി: അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനം ജിസാറ്റ്‌9 മെയ്‌ ആദ്യവാരത്തോടെ ഐഎസ്‌ആര്‍ഒ വിക്ഷേപിക്കും. സൗത്ത്‌ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക്‌ വാര്‍ത്താ വിനിമയ രംഗത്ത്‌ 12 വര്‍ഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും.

വാര്‍ത്താവിനിമയത്തിനൊപ്പം പ്രകൃതി ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പും ഈ ഉപഗ്രഹത്തിലൂടെ രാജ്യങ്ങള്‍ക്ക്‌ ലഭ്യമാകും. എന്നാല്‍ പാക്കിസ്ഥാന്‍ ഈ പദ്ധതിയുടെ ഭാഗമല്ല. ജിഎസ്‌എല്‍വി9 റോക്കറ്റ്‌ ഉപയോഗിച്ച്‌ ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കുന്ന ഉപഗ്രത്തിന്റെ ഭാരം 2195 കിലോയാണ്‌.

2014ല്‍ കാഡ്‌മണ്ഡുവില്‍ നടന്ന സാര്‍ക്‌ ഉച്ചകോടിയിലാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി അയല്‍ക്കാര്‍ക്കുള്ള സമ്മാനമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. ആദ്യം സാര്‍ക്‌ സാറ്റലൈറ്റ്‌ എന്നയിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും പിന്നീട്‌ പാക്കിസ്ഥാന്‍ പിന്‍മാറിയതോടെ സൗത്ത്‌ ഏഷ്യന്‍ ഉപഗ്രഹം എന്ന്‌ പേര്‌ മാറ്റുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക