Image

ഉത്തര്‍പ്രദേശില്‍ രാജ്യ റാണി എക്‌സ്‌പ്രസ്സ്‌ പാളംതെറ്റി; 15 പേര്‍ക്ക്‌ പരിക്കേറ്റു

Published on 15 April, 2017
ഉത്തര്‍പ്രദേശില്‍ രാജ്യ റാണി എക്‌സ്‌പ്രസ്സ്‌ പാളംതെറ്റി; 15 പേര്‍ക്ക്‌ പരിക്കേറ്റു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മീററ്റ്‌ലക്‌നൗ രാജ്യ റാണിഎക്‌സ്‌പ്രസിന്റെ എട്ട്‌ ബോഗികള്‍ പാളം തെറ്റി. ഉത്തര്‍പ്രദേശിലെ റാംപൂരില്‍ ശനിയാഴ്‌ച രാവിലെ 8.15 നുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക്‌ പരിക്കേറ്റു.

പരിക്കേറ്റവരെ അടുത്തുള്ള ആശുപതികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ്‌ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ പാളം തെറ്റിയതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രി സുരേഷ്‌ പ്രഭു ഉത്തവിട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക