Image

Muzik247 സച്ചിന്‍ വാരിയര്‍ ആലപിച്ച റൊമാന്റിക്‌ തമിഴ്‌ മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 17 April, 2017
Muzik247 സച്ചിന്‍ വാരിയര്‍ ആലപിച്ച റൊമാന്റിക്‌ തമിഴ്‌ മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു


കൊച്ചി: മലയാള സംഗീത ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബലായ മ്യൂസിക്‌247, സച്ചിന്‍ വാരിയര്‍ ആലപിച്ച `കനവെ കലയാതെ` എന്ന റൊമാന്റിക്‌ തമിഴ്‌ മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു. ഈ ശ്രുതിമധുരമായ ഗാനത്തിന്‌ ഈണം പകര്‍ന്നിരിക്കുന്നത്‌ അബീ ജോയാണ്‌. മഗേശ്വരന്‍ വരികള്‍ രചിച്ചിരിക്കുന്നു.

ലിയോണ്‍ പൗലോസ്‌, ശ്വേതാ രാജ്‌, ആകാശ്‌ തോമസ്‌, നീതുകൃഷ്‌ണ വി ആര്‍, ക്രിസ്റ്റി വാഴപ്പിള്ളി, അല്‍ത്താഫ്‌ എന്നിവര്‍ അഭിനയിച്ച ഈ വീഡിയോ പ്രേക്ഷകരിലേക്ക്‌ തീവ്രമായ അനുരാഗത്തിന്റെ അനുഭവം പകരുകയും സത്യമായ പ്രണയമുണ്ടാകുന്നത്‌ മറ്റൊരാളുടെ സന്തോഷം നമ്മുടെ സ്വപ്‌നങ്ങളായി മാറുമ്പോഴാണ്‌ എന്ന തിരിച്ചറിവിലേയ്‌ക്ക്‌ എത്തിക്കുകയും ചെയ്യുന്നു.

ഡീന്‍ ഷിഫാസും ആഷിത്‌ വില്‍സണും ചേര്‍ന്ന്‌ സംവിധാനവും അബീ ജോ, ഡീന്‍ ഷിഫാസ്‌ എന്നിവര്‍ സംയുക്തമായി ഛായാഗ്രഹണവും ആഷിത്‌ വില്‍സണ്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. നിധിന്‍ഷാ ആണ്‌ ഈ മ്യൂസിക്‌ വീഡിയോ നിര്‍മിച്ചിരിക്കുന്നത്‌.

`കനവെ കലയാതെ` ഒഫീഷ്യല്‍ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=ypdE4lU4oIQ


മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക