റാഫിയും ദിലീപും ടു കണ്ട്രീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന പ്രൊഫസര്‍ ഡിങ്കന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപ് മജീഷ്യന്റെ വേഷത്തില്‍ എത്തുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. തിരുവനന്തപുരം പ്രധാന ലൊക്കേഷനായ ചിത്രം ഒരു കോമഡി ചിത്രം തന്നെയായിരിക്കും. കെ രാമചന്ദ്രബാബുവാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ദിലീപ് ഉടന്‍ തന്നെ റാഫി ചിത്രത്തില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.