Image

ജീവിതത്തില്‍ മുരുഗദോസ് നല്ല ഒരു സിനിമ പോലും ചെയ്തിട്ടില്ല; പ്രിയദര്‍ശന്‍

Published on 18 April, 2017
ജീവിതത്തില്‍ മുരുഗദോസ് നല്ല ഒരു സിനിമ പോലും ചെയ്തിട്ടില്ല; പ്രിയദര്‍ശന്‍

തനിയ്‌ക്കെതിരെ സംവിധായകന്‍ മുരുകദോസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വീണ്ടും മലയാളഹിന്ദി സംവിധായകനും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനുമായ പ്രിയദര്‍ശന്‍ . ജീവിതത്തില്‍ മുരുഗദോസ് നല്ല ഒരു സിനിമ പോലും ചെയ്തിട്ടില്ല. തീരെ മോശപ്പെട്ട ആക്ഷന്‍ സിനിമകളാണ് അദ്ദേഹത്തിന്റെ തുപ്പാക്കി ഉള്‍പ്പെടെയുള്ള സിനിമകളിലുള്ളതെന്നും പ്രിയദര്‍ശന്‍ വിമര്‍ശിച്ചു. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയിലെ ചില അംഗങ്ങള്‍ നീതിയുക്തമല്ലാത്ത നിലപാടാണെടുത്തതെന്നായിരുന്നു മുരുഗദോസ് ആദ്യം പ്രതികരിച്ചിരുന്നത്.

‘പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ ജൂറി പുലര്‍ത്തിയ വ്യക്തി സ്വാധീനവും പക്ഷപാതവും തീര്‍ത്തും വ്യക്തമാണ്.’ എന്ന് മുരുഗദോസ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക