Image

കര്‍ദിനാള്‍ സാന്ദ്രി മേയ് 14 ന് സൗത്ത് ഈസ്റ്റില്‍

Published on 19 April, 2017
കര്‍ദിനാള്‍ സാന്ദ്രി മേയ് 14 ന് സൗത്ത് ഈസ്റ്റില്‍
     മെല്‍ബണ്‍: ഇടയ സന്ദര്‍ശനത്തിന്റെ ഭാഗമായി പൗരസ്ത്യ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ വിശ്വാസികളെ കാണുവാനും ദിവ്യബലി അര്‍പ്പിക്കാനും മേയ് 14 ന് (ഞായര്‍) സൗത്ത് ഈസ്റ്റില്‍ എത്തുന്നു. 

ഉച്ചകഴിഞ്ഞ് 3.30 ന് സൗത്തിലെ ഡാന്‍ഡിനോംഗ് സെന്റ് ജോണ്‍സ് കോളജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍. കര്‍ദിനാളിനൊപ്പം മാര്‍പാപ്പയുടെ ഓസ്ട്രലിയായുടെ സ്ഥിരം പ്രതിനിധി ആര്‍ച്ച് ബിഷപ് അഡോള്‍ഫോ റ്റിറ്റോ ലാനയും മലയാളി വൈദികരും ചടങ്ങില്‍ പങ്കെടുക്കും. 

തിരുസംഘത്തിന്റെ തലവനും അപ്പസ്‌തോലിക് ന്യുണ്‍ഷോയും ആദ്യമായാണ് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത സന്ദര്‍ശിക്കുന്നത്. മെല്‍ബണ്‍ ഏരിയായിലെ മൂന്ന് ഇടവകകളും അയല്‍ ഇടവകയിലെ വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. 

പരിപാടിയുടെ വിജയത്തിനായി മെല്‍ബണ്‍ രൂപത തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നു വരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക