Image

സെക്‌സി പരാമര്‍ശം: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിവാദത്തില്‍

Published on 26 February, 2012
സെക്‌സി പരാമര്‍ശം: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിവാദത്തില്‍
ന്യൂഡല്‍ഹി: സ്‌ത്രീകളെ `സെക്‌സി'യെന്ന്‌ വിശേഷിപ്പിക്കുന്നത്‌ അഭിമാനമായി കരുതണമെന്ന ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സന്റെ പ്രസ്‌താവന വിവാദമായി. കമ്മിഷന്‍ അധ്യക്ഷ മമത ശര്‍മ രാജസ്‌ഥാനിലെ ജയ്‌പൂരില്‍ ഒരു വനിതാസംഘടന ഒരുക്കിയ സെമിനാറില്‍ പങ്കെടുക്കുമ്പോഴാണ്‌ പരാമര്‍ശം നടത്തിയത്‌. സെക്‌സി എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ അപമാനമായി കാണേണ്ടതില്ലെന്നും അഭിനന്ദനമായി കാണണമെന്നുമാണ്‌ അവര്‍ അഭിപ്രായപ്പെട്ടത്‌. ഒരുകാലത്ത്‌ സ്‌ത്രീകളെ സെക്‌സി എന്ന്‌ വിശേഷിപ്പിക്കുന്നത്‌ മോശമായി കണ്ടിരുന്നെന്നും എന്നാല്‍ കാലം മാറിയെന്നും മമത ഓര്‍മിപ്പിച്ചു.

അതിനിടെ വനിതാ സംഘടനകളും ബിജെപിയും പരാമര്‍ശത്തിനെതിരേ രംഗത്തുവന്നു. മമത ശര്‍മ രാജിവയ്‌ക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു.

പരാമര്‍ശത്തില്‍ ചെയര്‍പേഴ്‌സണ്‍ ക്ഷമ പറഞ്ഞു. പ്രസ്‌താവന ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ പ്രസ്‌താവന പിന്‍വലിക്കാന്‍ തയാറാണെന്നും മമത ശര്‍മ വ്യക്‌തമാക്കി.
സെക്‌സി പരാമര്‍ശം: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിവാദത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക